ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് ഷാക്കിബിനെ ഒഴിവാക്കിയേക്കും

By Web TeamFirst Published Oct 29, 2019, 11:02 AM IST
Highlights

ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ടോ മൂന്നോ ദിവസത്തെ സമയം കൂടി വേണമെന്നും അക്ര ഖാന്‍ വ്യക്തമാക്കി.

ധാക്ക: ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനെ ഒഴിവാക്കുമെന്ന് സൂചന. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി നടക്കുന്ന പരിശീലന ക്യാംപില്‍ ഒരു നെറ്റ് സെഷനില്‍ മാത്രമാണ് ഷാക്കിബ് പങ്കെടുത്തത്. പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേൃത്വത്തിലായിരുന്നു കളിക്കാര്‍ ബോര്‍ഡിനെതിരെ സമരം പ്രഖ്യാപിച്ചത്.

പിന്നാലെ പരസ്യക്കരാര്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഷാക്കിബിനെതിരെ നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തുകയും ചെയ്തു. ടി20 ടീമിനെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ചെയര്‍മാന്‍ അക്രം ഖാന്‍ പറഞ്ഞു. ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാന്‍ രണ്ടോ മൂന്നോ ദിവസത്തെ സമയം കൂടി വേണമെന്നും അക്ര ഖാന്‍ വ്യക്തമാക്കി.

പ്രതിഫലം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഷാക്കിബിന്റെ നേതൃത്വത്തില്‍ കളിക്കാര്‍ പരസ്യമായി രംഗത്തെത്തിയത് ബോര്‍ഡിനെ ചൊടിപ്പിച്ചിരുന്നു. ഒടുവില്‍ കളിക്കാരുടെ ആവശ്യത്തിന് ബോര്‍ഡിന് വഴങ്ങേണ്ടിവന്നു. ഇതിന് പിന്നാലെയാണ് ഷാക്കിബിനെതിരെ പരസ്യ കരാര്‍ ലംഘനത്തിന്റെ പേരില്‍ ബോര്‍ഡ് നടപടിക്കൊരുങ്ങിയത്. ഷാക്കിബിനെതിരായ പ്രതികാര നടപടിയാണിതെന്ന് വിമര്‍ശനമുയരുകയും ചെയ്തു.

click me!