പതിയെ പതിയെ ശിഖര്‍ ധവാനും എലൈറ്റ് പട്ടികയില്‍; മുന്നില്‍ രോഹിത്തും സച്ചിനും ഗാംഗുലിയുമെല്ലാം

By Web TeamFirst Published Aug 18, 2022, 8:07 PM IST
Highlights

വേഗമില്ലായിരുന്നുവെങ്കിലും പ്രകടനത്തോടെ എലൈറ്റ് പട്ടികയിലും ധവാന്‍ ഉള്‍പ്പെട്ടു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ധവാന്‍. ഓപ്പണറായി 6501 റണ്‍സാണ് ധവാന്‍ ഇതുവരെ നേടിയത്.

ഹരാരെ: സിംബാബ്‌വെ പര്യടനത്തില്‍ ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ 10 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 40.3 ഓവറില്‍ 189 എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 30.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടമാക്കാതെ ലക്ഷ്യം മറികടന്നു. ശിഖര്‍ ധവാന്‍ (81), ശുഭ്മാന്‍ ഗില്‍ (82) എന്നിവര്‍ പുറത്താവാതെ നിന്നു. 113 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിംഗ്‌സ്. ഗില്‍ 10 ഫോറും ഒരു സിക്‌സും നേടി.

വേഗമില്ലായിരുന്നുവെങ്കിലും പ്രകടനത്തോടെ എലൈറ്റ് പട്ടികയിലും ധവാന്‍ ഉള്‍പ്പെട്ടു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ധവാന്‍. ഓപ്പണറായി 6501 റണ്‍സാണ് ധവാന്‍ ഇതുവരെ നേടിയത്. ഇക്കാര്യത്തില്‍ ഇതിഹാസ ക്രിക്കറ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാമന്‍.

ദേശീയ ഗാനത്തിനിടെ ഇഷാന്‍ കിഷനെ വട്ടം ചുറ്റിച്ച് പ്രാണി; രക്ഷപ്പെടാന്‍ താരത്തിന്റെ പരാക്രമം- വീഡിയോ വൈറല്‍

സച്ചിന്‍ 15310 റണ്‍സാണ് അടിച്ചെടുത്തത്. ഇപ്പോഴത്തെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി രണ്ടാം സ്ഥാനത്താണ്. 9146 റണ്‍സ് ഗാംഗുലി നേടി. നിലവിലെ ഇന്ത്യന്‍ ക്യപ്റ്റന്‍ രോഹിത് ശര്‍മ 7409 റണ്‍സുമായി മൂന്നാം സ്ഥാനത്തുണ്ട്. വൈകാതെ ഗാംഗുലിയെ മറികടക്കാന്‍ രോഹിത്തിനായേക്കും. വിരേന്ദര്‍ സെവാഗാണ് നാലാമത്. 7240 റണ്‍സാണ് അദ്ദേഹം ഓപ്പണറായി നേടിയത്. ഇപ്പോള്‍ അവര്‍ക്ക് പിന്നില്‍ ധവാനും. 

നിലവില്‍ ഏകദിനത്തില്‍ 6574 റണ്‍സാണ് ധവാന്റെ സമ്പാദ്യം. 45.97 ശരാശരിയിലാണ് ഇത്രയും റണ്‍സ്. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 92.2-ാണ്. 17 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കിയ ധവാന്റ ഉയര്‍ന്നത സ്‌കോര്‍ 143 റണ്‍സാണ്. 38 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും.

ബിസിസിഐയുടെ 'മണി പവര്‍' അംഗീകരിച്ച് ഒടുവില്‍ ഐസിസി; ഐപിഎല്ലിനായി കൂടുതല്‍ ദിവസങ്ങള്‍

പത്ത് വിക്കറ്റ് ജയത്തോടെ മറ്റൊരു അഭിമാന നേട്ടം കൂടി ഓപ്പണര്‍മാരായ ഗില്‍- ധവാന്‍ സഖ്യം സ്വന്തം പേരിലാക്കി. ഏകദിനങ്ങളില്‍ ഇന്ത്യ ഇതുവരെ നേടിയ പത്ത് വിക്കറ്റ് വിജയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ധവാനും ഗില്ലും ചേര്‍ന്ന് നേടിയ 190 റണ്‍സ്. 

1998ല്‍ ഷാര്‍ജയില്‍ സിംബാബ്വെക്കെതിരെ തന്നെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയും ചേര്‍ന്ന് 198 റണ്‍സടിച്ച് ജയിപ്പിച്ചതാണ് 10 വിക്കറ്റ് വിജയങ്ങളിലെ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കൂട്ടുകെട്ട്. 2016ല്‍ സിംബാബ്വെക്കെതിരെ തന്നെ ഓപ്പണിംഗ് വിക്കറ്റില്‍ 126 റണ്‍സടിച്ച് ഇന്ത്യ 10 വിക്കറ്റ് വിജയം നേടിയിട്ടുണ്ട്.
 

click me!