കൂടെയുള്ളത് ഗേള്‍ ഫ്രണ്ടാണോ, ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍

Published : Apr 03, 2025, 12:19 PM ISTUpdated : Apr 03, 2025, 12:46 PM IST
കൂടെയുള്ളത് ഗേള്‍ ഫ്രണ്ടാണോ, ഒടുവില്‍ ആ രഹസ്യം വെളിപ്പെടുത്തി ശിഖര്‍ ധവാന്‍

Synopsis

ഒരു ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് എല്ലായ്പ്പോഴും പ്രണയത്തിലാണെന്നായിരുന്നു ധവാന്‍റെ മറുപടി.

മുംബൈ: വീണ്ടും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് സ്ഥിരീകരണം നല്‍കി മുന്‍ ഇന്ത്യൻ ഓപ്പണര്‍ ശിഖര്‍ ധവാന്‍. ടോക് ഷോയിലാണ് ധവാന്‍ പുതിയ പ്രണയത്തെക്കുറിച്ച് മനസുതുറന്നത്. ചാമ്പ്യൻസ് ട്രോഫി ടൂര്‍ണമെന്‍റിലെ ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിനിടെ  ധവാനൊപ്പം കണ്ട സുന്ദരിയായ പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ചിത്രങ്ങള് വൈറലായതിന് പിന്നാലെ അയര്‍ലന്‍ഡ് സ്വദേശിനിയായ സോഫി ഷൈനാണ് ധവാനൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു.

ഒരു ടോക് ഷോയില്‍ പങ്കെടുക്കുന്നതിനിടെ പ്രണയത്തിലാണോ എന്ന ചോദ്യത്തിന് എല്ലായ്പ്പോഴും പ്രണയത്തിലാണെന്നായിരുന്നു ധവാന്‍റെ മറുപടി. മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയില്‍ നിന്ന് 2023ലാണ് ധവാന്‍ വിവാഹമോചനം നേടിയത്. പ്രണയത്തിന്‍റെ കാര്യത്തില്‍ താന്‍ ഭാഗ്യവനാണെന്നും മുന്‍ പ്രണയം അനുഭവസമ്പത്തില്ലാത്തപ്പോള്‍ സംഭവിച്ചതാണെങ്കില്‍ ഇപ്പോല്‍ തനിക്ക് ധാരാളം പരിചയസമ്പത്തായി കഴിഞ്ഞുവെന്നും അതില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും ധവാന്‍ പറഞ്ഞു.

വീണ്ടും പ്രണയത്തിലായോ എന്ന് ചോദ്യത്തിന് എല്ലായ്പ്പോഴും പ്രണയത്തിലാണെന്നും ധവാന്‍ വ്യക്തമാക്കി. പുതിയ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ക്രിക്കറ്റില്‍ ബൗണ്‍സറുകളെ എങ്ങനെ നേരിടണമെന്ന് തനിക്കറിയാമെന്നും നിങ്ങളും എനിക്കെതിരെ ബൗൺസറുകളെറിയുകയാണെന്നും എന്നാല്‍ താന്‍ പിടികൊടുക്കില്ലെന്നും ധവാന്‍ പറഞ്ഞു.

ഒറ്റ തോൽവി, പോയന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മൂക്കുകുത്തി ആർസിബി; ഒന്നാം സ്ഥാനത്തിന് പുതിയ അവകാശികൾ

ആരുടെയും പേര് ഞാന്‍ പറയുന്നില്ല, എന്നാല്‍ എന്‍റെ മുറിയില്‍ കണ്ട അതിസുന്ദരിയായ പെണ്‍കുട്ടി എന്‍റെ ഗേള്‍ ഫ്രണ്ടാണ്. ഇനി നിങ്ങള്‍ കണ്ടുപിടിക്കു എന്നായിരുന്നു ധവാന്‍റെ മറുപടി. മുന്‍ ഭാര്യ ആയേഷ മുഖര്‍ജിയുമായുള്ള ബന്ധത്തില്‍ ധവാന് 11 വയസുള്ള സരോവര്‍ എന്ന മകനുണ്ട്. മകനെ കാണാനോ ബന്ധപ്പെടാനോ കഴിയുന്നില്ലെന്നും അവന്‍റെ സാമിപ്യം മിസ് ചെയ്യുന്നുവെന്നും ധവാന്‍ നേരത്തെ പറഞ്ഞിരുന്നു. വിവാഹമോചനം കഴിഞ്ഞ ആദ്യ കാലങ്ങളില്‍ മകനുമായി വീഡിയോ കോളില്‍ സംസാരിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും ഇപ്പോൾ അതിന് കഴിയുന്നില്ലെന്നും ധവാന്‍ പറഞ്ഞിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ വെടിക്കെട്ട് സെഞ്ചുറിയുമായി വൈഭവ് സൂര്യവന്‍ഷി, മലയാളി താരം ആരോണ്‍ ജോര്‍ജിന് ഫിഫ്റ്റി
സഞ്ജു മാത്രമല്ല, ലോകകപ്പില്‍ ഗില്ലിന് പകരക്കാരാവാന്‍ ക്യൂവില്‍ നിരവധി പേര്‍, എന്നിട്ടും കണ്ണടച്ച് സെലക്ടര്‍മാര്‍