
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിന് പോകുന്ന താരങ്ങളെ ഒഴിവാക്കിയാണ് ടീം പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുക. ഒക്ടോബര്‍ ആറിന് ലക്‌നൗവിലാണ് ആദ്യ ഏകദിനം. രണ്ടും മൂന്നും ഏകദിനം ഒമ്പത്, 11 തിയ്യതികളില്‍ റാഞ്ചിയിലും ദില്ലിയിലുമായി നടക്കും.
അതേസമയം, പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും വിശ്രമം അനുവദിക്കും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. വിവിഎസ് ലക്ഷ്മണ്‍ ടീമിനൊപ്പം ചേരും. നേരത്തെ അയര്‍ലന്‍ഡ്, സിംബാബ്വെ പര്യടനങ്ങളില്‍ ലക്ഷ്മണ്‍ ടീമിനൊപ്പമുണ്ടായിരുന്നു. ഏഷ്യാ കപ്പിനിടെ രാഹുല്‍ ദ്രാവിഡ് കൊവിഡ് പൊസിറ്റീവായപ്പോള്‍ ലക്ഷ്മണിനെ ഇടക്കാല കോച്ചുമാക്കിയിരുന്നു. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ ഏകദിന പരമ്പര അവസാനിക്കാന്‍ കാത്തിരിക്കുകയാണ് സെലക്റ്റര്‍മാര്‍. കിവീസിനെതിരെ ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
ഇന്ത്യന്‍ ടീം കാര്യവട്ടത്ത് പരിശീലനത്തിന്, രോഹിത് ഇന്ന് മാധ്യമങ്ങളെ കാണും; നാളെ ക്രിക്കറ്റ് പൂരം
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റിതുരാജ് ഗെയ്കവാദ്, പൃഥ്വി ഷാ, സഞ്ജു സാംസണ്‍, രാഹുല്‍ ത്രിപാഠി, രജത് പടിധാര്‍, ഷഹബാസ് അഹമ്മദ്, ഷാര്‍ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് സെന്‍.
സാഹചര്യങ്ങള്‍ പെട്ടന്ന മനസിലാക്കാന്‍ ടി20 ലോകകപ്പിനുള്ള താരങ്ങള്‍ നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. ഒക്ടോബര്‍ 10നാണ് ഇന്ത്യന്‍ ടീം പറക്കുക. അതുകൊണ്ടാണ് ഏകദിന പരമ്പരയില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട കോലിയും ഉള്‍പ്പെടെയുള്ള താരങ്ങളെ ഉള്‍പ്പെടുത്താത്. മാത്രമല്ല, ലോകകപ്പിന് മുന്നോടിയായി ടീം ഓസ്‌ട്രേലിയയുമായി സന്നാഹ മത്സരവും കളിക്കുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!