കന്നുകാലികള്‍ക്ക് ഭക്ഷണം കൊടുത്ത് താരകുടുംബം; മകനുള്ള പാഠമെന്ന് ശിഖര്‍ ധവാന്‍- വീഡിയോ

Published : Jun 13, 2020, 12:49 PM ISTUpdated : Jun 13, 2020, 12:52 PM IST
കന്നുകാലികള്‍ക്ക് ഭക്ഷണം കൊടുത്ത് താരകുടുംബം; മകനുള്ള പാഠമെന്ന് ശിഖര്‍ ധവാന്‍- വീഡിയോ

Synopsis

ലോക്ക്ഡൗണിന് ശേഷം മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ ജീവിതവും ദുരിതത്തിലായി. നിരവധി കന്നുകാലികളാണ് വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞുനടക്കുന്നത്.  

ദില്ലി: ലോക്ക്ഡൗണിന് ശേഷം മനുഷ്യരുടെ മാത്രമല്ല, മൃഗങ്ങളുടെ ജീവിതവും ദുരിതത്തിലായി. നിരവധി കന്നുകാലികളാണ് വെള്ളവും ഭക്ഷണവും കിട്ടാതെ അലഞ്ഞുനടക്കുന്നത്. ഇതിനിടെ വഴിയരികിലെ ഒരുകൂട്ടം കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. കുടുംബത്തോടൊപ്പമാണ് ധവാന്‍ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കിയത്.

ധവാന്‍ ഇന്‍സ്റ്റ്ഗ്രാമില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാവുകയും ചെയ്തു. വീഡിയോക്ക് നല്‍കിയ കുറിപ്പ് ഇങ്ങനെ... ''ഒരു അച്ഛനെന്ന നിലയില്‍ മകനെ ജീവിതത്തിന്റെ ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിലൊന്ന് മറ്റുള്ളവരോട് അനുകമ്പ കാട്ടുകയാണ്. പ്രത്യേകിച്ചും ബുദ്ധിമുട്ടനുഭവിക്കുന്നവരോട്. വിശന്നു വലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രധാനമാണെന്ന് ഞാന്‍ കരുതുന്നു. അത്തരമൊരു പ്രധാനപ്പെട്ട പാഠം എന്റെ മകന് പകര്‍ന്നുകൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. നിങ്ങളും ഇതുപോലുള്ള ചെറിയ കാര്യങ്ങള്‍ ചെയ്യൂ.''  ധവാന്‍ കുറിച്ചിട്ടു. വീഡിയോ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

പ്രതിഫലം രണ്ടര ഇരട്ടി വര്‍ധിപ്പിച്ചു, വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ ക്രിസ്മസ് സമ്മാനം
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങള്‍ മോശമായി പെരുമാറി, ആരോപണവുമായി സര്‍ഫറാസ് അഹമ്മദ്