എല്ലാത്തിനും പരിഹാരമുണ്ടാവും, ടീമിന് ബാധ്യതയാവില്ല! തന്റെ ഫോമിനെ കുറിച്ച് ശിഖര്‍ ധവാന്‍

By Web TeamFirst Published Aug 10, 2022, 4:35 PM IST
Highlights

ധവാനെതിരെ ഉയരുന്ന പ്രധാന ആരോപണം വേഗമില്ലായ്മയാണ്. താരം സാഹചര്യത്തിനനുസരിച്ച് വേഗം കൂട്ടില്ലെന്നുള്ളതാണ് പരാതി. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ധവാന്‍. ടീമിന് ഒരിക്കല്‍ പോലും ബാധ്യതയാവില്ലെന്നാണ് ധവാന്‍ പറയുന്നത്.

ദില്ലി:     ഇന്ത്യന്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും കളിച്ചിരുന്ന താരമാണ് ശിഖര്‍ ധവാന്‍. പിന്നീട് ഏകദിനത്തില്‍ മാത്രം ഒതുങ്ങി. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഏകദിനത്തില്‍ മാത്രമാണ് ധവാന്‍ കളിക്കുന്നത്. രോഹിത് ശര്‍മയുടെ അഭാവത്തില്‍ പലപ്പോഴും ടീമിനെ നയിക്കാനുള്ള അവസരവും ധവാന്‍ ലഭിച്ചു. സിംബാബ്‌വെയ്‌ക്കെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയിലും ഇന്ത്യയെ നയിക്കുന്നതും ധവാനാണ്. വിന്‍ഡീസിനെതിരെ ധവാന്റെ കീഴില്‍ ഏകദിന പരമ്പരയ്ക്കിറങ്ങിയ ഇന്ത്യ കിരീടം നേടുകയും ചെയ്തു.

എന്നാല്‍ ധവാനെതിരെ ഉയരുന്ന പ്രധാന ആരോപണം വേഗമില്ലായ്മയാണ്. താരം സാഹചര്യത്തിനനുസരിച്ച് വേഗം കൂട്ടില്ലെന്നുള്ളതാണ് പരാതി. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടി നല്‍കുകയാണ് ധവാന്‍. ടീമിന് ഒരിക്കല്‍ പോലും ബാധ്യതയാവില്ലെന്നാണ് ധവാന്‍ പറയുന്നത്. ''എന്റെ പരിചയസമ്പത്താണ് മികച്ച പ്രകടനത്തിന്റെ ആധാരം. ടെക്‌നിക്കുകള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം ഇപ്പോഴും നടത്തുന്നുണ്ട്. ശാന്തനായ, പക്വതയുള്ളൊരു വ്യക്തിയാണ് ഞാന്‍. ഇന്ത്യക്കായി കളിക്കുന്നിടത്തോളം കാലം ടീമിന് മുതല്‍ക്കൂട്ടാവാനാണ് ഞാന്‍ ശ്രമിക്കുന്നത്. ടീമില്‍ ബാധ്യതയായി തുടരില്ലെന്ന ഉറപ്പ് ഞാന്‍ നല്‍കുന്നു.'' ധവാന്‍ പറഞ്ഞു.

ഐസിസി ടി20 റാങ്കിംഗ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ അവസാന മത്സരം കളിക്കാതിരുന്ന സൂര്യകുമാറിന് തിരിച്ചടി

ഏകദിന ഫോര്‍മാറ്റിനെ കുറിച്ച് വ്യക്തമായി അറിയാമെന്നും അതെന്നെ സഹായിക്കുന്നുവെന്നും ധവാന്‍ പറഞ്ഞു. ''ഒരു ഫോര്‍മാറ്റാണ് ഇന്ത്യക്ക് വേണ്ടി കളിക്കുന്നതെങ്കിലും അതില്‍ മികച്ച പ്രടകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്. ഏകദിനം മാത്രമാണ് ഞാന്‍ കളിക്കുന്നതെന്നുള്ള ചിന്ത ഒഴിവാക്കിയാണ് ഞാന്‍ കളിക്കുന്നത്. രണ്ടോ മൂന്നോ മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കളിക്കുന്നെങ്കില്‍ പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള സമയം എനിക്ക് നല്‍കുന്നുണ്ട്. ഞാന്‍ വളരെ പോസിറ്റീവായി ചിന്തിക്കുന്ന വ്യക്തിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാണിക്കാന്‍ പാകത്തില്‍ എന്റെ ശരീരം പ്രതീകരിക്കുമോ എന്നത് പോലുള്ള ചിന്തകള്‍ക്കും സ്ഥാനമില്ല.'' ധവാന്‍ പ്രതികരിച്ചു. 

'ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നില്ല'; തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം

സിംബാബ്വെക്കെതിരെ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയിലാണ് ഇന്ത്യ കളിക്കുക. ഓഗസ്റ്റ് 18, 20, 22 തീയതികളിലാണ് മത്സരങ്ങള്‍. സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍, റിതുരാജ് ഗെയ്കവാദ്, ശുഭ്മാന്‍ ഗില്‍, ദീപക് ചാഹര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുള്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേഷ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.

click me!