പുതുയുഗത്തിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് ഷൊയ്ബ് അക്തര്‍

Published : Apr 09, 2019, 08:07 PM IST
പുതുയുഗത്തിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരത്തെ കുറിച്ച് ഷൊയ്ബ് അക്തര്‍

Synopsis

വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍... എന്നിവരില്‍ നിന്ന് ഏറ്റവും മികച്ച ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും. എന്നാലിപ്പോള്‍ അഞ്ച് പേരില്‍ നിന്ന് ഒരു മികച്ച താരത്തെ കണ്ടെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍.

കറാച്ചി: വിരാട് കോലി, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍, ജോ റൂട്ട്, ഡേവിഡ് വാര്‍ണര്‍... എന്നിവരില്‍ നിന്ന് ഏറ്റവും മികച്ച ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ബുദ്ധിമുട്ടായിരിക്കും. എന്നാലിപ്പോള്‍ അഞ്ച് പേരില്‍ നിന്ന് ഒരു മികച്ച താരത്തെ കണ്ടെത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍.

ഇക്കൂട്ടത്തില്‍ കോലി തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം നേട്ടമുണ്ടാക്കിയ താരം. അക്തര്‍ തെരഞ്ഞെടുത്ത താരവും മറ്റാരുമല്ല, ഇന്ത്യന്‍ ക്യാപ്റ്റനെ തന്നെ. ട്വിറ്ററില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് ഉത്തരം നല്‍കുകയായിരുന്നു മുന്‍ പാക് പേസര്‍. കഴിഞ്ഞ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കോലി ഏകദിനത്തിനും ടെസ്റ്റിലും ഒന്നാം റാങ്കിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സെഞ്ചുറി നേടാനും കോലിക്ക് കഴിഞ്ഞിരുന്നു.

എക്കാലത്തേയും ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമാരെന്ന ചോദ്യത്തിനും അക്തര്‍ ഉത്തരം നല്‍കി. വെസ്റ്റ് ഇന്‍ഡീസ് താരം ബ്രയാന്‍ ലാറയാണ് അക്തറിന്റെ ഇഷ്ടപ്പെട്ട താരം.

PREV
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല