നെതര്‍ലന്‍ഡ്സിനെയും സിംബാബ്‌വെയും തോല്‍പ്പിച്ച് സെമിയിലെത്തുന്നത് വലിയ കാര്യമല്ല, വിമര്‍ശനവുമായി അക്തര്‍

By Gopala krishnanFirst Published Nov 11, 2022, 6:02 PM IST
Highlights

ഇന്ത്യക്ക് എക്സ്പ്രസ് പേസ് ബൗളര്‍മാരില്ല. കളി തിരിക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരുമില്ല. അനുകൂല സാഹചര്യമാണെങ്കില്‍ മാത്രമെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാനാവൂ. നിരാശാജനമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഫൈനലില്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ അര്‍ഹരായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

ലാഹോര്‍: ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ട തോല്‍വി വഴങ്ങി പുറത്തായതിന് പിന്നാലെ ഇന്ത്യയെ വിമര്‍ശിച്ച് നുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍. സെമിയിലെത്തുന്നത് വലിയ കാര്യമല്ലെന്നും എന്നാല്‍ സെമിയിലെത്തുന്ന നാല് മികച്ച ടീമുകള്‍ക്കെതിരെയാണ് ജയിക്കേണ്ടതെന്നും അക്തര്‍ തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ലോകകപ്പ് സെമി ഫൈനലില്‍ എത്തി എന്നത് വലിയ നേട്ടമായി കാണാനാവില്ല കാരണം സൂപ്പര്‍ 12വില്‍ സിംബാബ്‌വെയെയും നെതര്‍ലന്‍ഡ്സിനെയും എല്ലാം തോല്‍പ്പിച്ചാല്‍ സെമിയിലെത്താനായേക്കും. എന്നാല്‍ സെമിയിലാണ് മികച്ച ടീമുകളുമായി മത്സരം വരുന്നത്. അതുകൊണ്ട് ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യ ക്യാപ്റ്റന്‍ സിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കണം. തോല്‍വിയുടെ ഉത്തരവാദിത്തം ടീം മാനേജ്മെന്‍റ് ഏറ്റെടുത്തേ മതിയാവു. ടീം തെരഞ്ഞെടുപ്പിലും പ്രത്യേകിച്ച് പേസ് ബൗളിംഗ് നിരയിലും ആകെ ആശയക്കുഴപ്പമായിരുന്നു. ഇതിനിടയില്‍ അവസാന നിമിഷം ഷമിയെ ടീമിലെടുത്തു. നല്ല പേസറാണ് ഷമി, പക്ഷെ കാര്യമുണ്ടായില്ലെന്ന് മാത്രം.

ടി20 ലോകകപ്പിന്‍റെ താരത്തെ തെരഞ്ഞെടുക്കാനുള്ള ചുരുക്കപ്പട്ടികയായി; രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് നാമനിര്‍ദേശം

ഇന്ത്യക്ക് എക്സ്പ്രസ് പേസ് ബൗളര്‍മാരില്ല. കളി തിരിക്കാന്‍ കഴിയുന്ന സ്പിന്നര്‍മാരുമില്ല. അനുകൂല സാഹചര്യമാണെങ്കില്‍ മാത്രമെ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മികവ് കാട്ടാനാവൂ. നിരാശാജനമായ പ്രകടനമായിരുന്നു ഇന്ത്യയുടേത്. ഫൈനലില്‍ പാക്കിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ അര്‍ഹരായിരുന്നില്ലെന്നും അക്തര്‍ പറഞ്ഞു.

ടി20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 10 വിക്കറ്റിന്‍റെ നാണംകെട്ട തോല്‍വിയായിരുന്നു ഇന്ത്യ ഇന്നലെ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സടിച്ചപ്പോള്‍ 16 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി.ഓപ്പണര്‍മാരായ ജോസ് ബട്‌ലറിന്‍റെയും അലക്സ് ഹെയ്ല്‍സിന്‍റെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളാണ് ഇംഗ്ലണ്ടിന് 10 വിക്കറ്റ് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി വിരാട് കോലിയും ഹാര്‍ദ്ദിക് പാണ്ഡ്യയും അര്‍ധസെഞ്ചുറി നേടിയെങ്കിലും മറ്റാര്‍ക്കും തിളങ്ങാനായിരുന്നില്ല.

click me!