അയ്യര്‍ക്ക് നാല് മാസം നഷ്ടമാകും! പ്രതിഫലം നല്‍കുമോ എന്ന ചോദ്യത്തിന് ഡല്‍ഹി കാപിറ്റല്‍സിന്റെ മറുപടിയിങ്ങനെ

Published : Apr 02, 2021, 05:25 PM ISTUpdated : Apr 02, 2021, 05:26 PM IST
അയ്യര്‍ക്ക് നാല് മാസം നഷ്ടമാകും! പ്രതിഫലം നല്‍കുമോ എന്ന ചോദ്യത്തിന് ഡല്‍ഹി കാപിറ്റല്‍സിന്റെ മറുപടിയിങ്ങനെ

Synopsis

ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലാണ് അയ്യര്‍ക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ റിഷഭ് പന്തിനെ ഡല്‍ഹിയുടെ ക്യാപ്റ്റനാക്കി നിശ്ചയിച്ചു.  

ദില്ലി: ഐപിഎല്‍ ആരംഭിക്കാനിരിക്കെ വലിയ നഷ്ടമാണ് ഡല്‍ഹി കാപിറ്റല്‍സിന് ഉണ്ടായത്. അവരുടെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ സീസണ്‍ നഷ്ടമായി. ഇംഗ്ലണ്ടിനെതിരെ രണ്ടാം ഏകദിനത്തിലാണ് അയ്യര്‍ക്ക് പരിക്കേല്‍ക്കുന്നത്. പിന്നാലെ റിഷഭ് പന്തിനെ ഡല്‍ഹിയുടെ ക്യാപ്റ്റനാക്കി നിശ്ചയിച്ചു.

അയ്യര്‍ക്ക് സീസണ്‍ നഷ്ടപ്പെടുന്നതിന് പിന്നാലെ ആരാധകര്‍ക്ക് ഒരു സംശയമുണ്ടായിരുന്നു. അദ്ദേഹത്തിന് സീസണിലെ മുഴുവന്‍ ശമ്പളവും ലഭിക്കുമൊ എന്നായിരുന്നു ആരാധകരുടെ സംശയം. ഒരു സീസണില്‍ ഏഴ് കോടി രൂപയാണ് അയ്യര്‍ക്ക് ലഭിക്കുക. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ഡല്‍ഹി കാപിറ്റല്‍സ്.

അയ്യര്‍ക്കുള്ള മുഴുവന്‍ ശമ്പളവും നല്‍കുമെന്നാണ് ഫ്രാഞ്ചൈസി ഉടമകള്‍ പറയുന്നത്. ഇന്‍ഷുറന്‍സ് വഴിയാണ് അയ്യര്‍ക്ക് തുക ലഭിക്കുക. അതേസമയം അയ്യര്‍ ഈ മാസം എട്ടിന് ശസ്ത്രക്രിയക്ക് വിധേയനാകും. നാല് മാസം വിശ്രമമാണ് അയ്യര്‍ക്ക് വേണ്ടി വരിക. 

ഇംഗ്ലീഷ് കൗണ്ടി ക്ലബ് ലങ്കഷെയറുമായി കരാര്‍ ഒപ്പിട്ടിരുന്നുവെങ്കിലും താരത്തിന് കളിക്കാനാവില്ല. ജൂലൈ 23നാണ് കൗണ്ടി ആരംഭിക്കുന്നത്. പരിക്കിന് ശേഷം പെട്ടന്ന് തിരിച്ചുവരുമെന്ന് അയ്യര്‍ വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ', നാലാം ടി20 ഉപേക്ഷിച്ചതിന് പിന്നാലെ ബിസിസിഐക്കെിരെ ആഞ്ഞടിച്ച് ശശി തരൂര്‍
കാത്തിരിപ്പിനൊടുവില്‍ കൈവന്ന അവസരം നഷ്ടമായി,സഞ്ജുവിന് വീണ്ടും നിരാശ, വില്ലനായത് മഞ്ഞുവീഴ്ച