'കൊള്ളാം, നന്നായിരിക്കുന്നു'! വിവാദ പുറത്താവലിന് പിന്നാലെ പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍

Published : Jun 11, 2023, 01:27 PM IST
'കൊള്ളാം, നന്നായിരിക്കുന്നു'! വിവാദ പുറത്താവലിന് പിന്നാലെ പ്രതികരിച്ച് ശുഭ്മാന്‍ ഗില്‍

Synopsis

ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്. എന്നാല്‍ ടിവി അംപയര്‍ തിരിച്ചുമറിച്ചും നോക്കിയ ശേഷമാണ് ഔട്ടാണെന്ന് വിധിച്ചത്.

ലണ്ടന്‍: ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍. കെന്നിംഗ്ടണ്‍ ഓവറില്‍ ഒരു ദിവസവും ഏഴ് വിക്കറ്റും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 280 റണ്‍സാണ്. വിരാട് കോലി (44), അജിന്‍ക്യ രഹാനെ (20) എന്നിവരണ് ക്രീസിസല്‍. ഇവരിലാണ് ഇന്ത്യയുടെ പ്രതീക്ഷയും.

ഇതിനിടെ ശുഭ്മാന്‍ ഗില്‍ (18), രോഹിത് ശര്‍മ (43), ചേതേശ്വര്‍ പൂജാര (27) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇതില്‍ ഗില്ലിന്റെ വിക്കറ്റ് ഏറെ വിവാദമായി. ഗള്ളിയില്‍ കാമറൂണ്‍ ഗ്രീനിന്റെ തകര്‍പ്പന്‍ ക്യാച്ചിലാണ് ഗില്‍ മടങ്ങുന്നത്. എന്നാല്‍ ക്യാച്ച് വിവാദമാവുകയും ചെയ്തു. 

ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയത്ത് ഗ്രീന്‍ പന്ത് നിലത്ത് കുത്തിയെന്നും അല്ലെന്നുമുള്ള വാദമുണ്ട്. എന്നാല്‍ ടിവി അംപയര്‍ തിരിച്ചുമറിച്ചും നോക്കിയ ശേഷമാണ് ഔട്ടാണെന്ന് വിധിച്ചത്. അംപയര്‍ ഔട്ട് വിളിച്ചതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തീരുമാനം അംഗീകരിക്കാനായില്ല.

ഇപ്പോള്‍ പുറത്തായതിനോട് പ്രതികരിച്ചിരിക്കുകയാണ് ഗില്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് താരം തന്റെ പ്രതിഷേധം അറിയിച്ചത്. ഗ്രീന്‍ ക്യാച്ചെടുക്കുന്ന ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് ഗില്ലിന്റെ എതിര്‍പ്പ് വ്യക്തമാക്കിയത്. ഫോട്ടോയ്‌ക്കൊപ്പം കയ്യിടിക്കുന്ന ഇമോജിയും ഗില്‍ ചേര്‍ത്തിട്ടുണ്ട്. പോസ്റ്റ് കാണാം....

444 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ടീം ഇന്ത്യ ബാറ്റ് വീശവേ സ്‌കോട്ട് ബോളണ്ട് എറിഞ്ഞ ഇന്നിംഗ്‌സിലെ എട്ടാം ഓവറിലെ ആദ്യ പന്തിലായിരുന്നു ശുഭ്മാന്‍ ഗില്ലിന്റെ വിവാദ പുറത്താകല്‍. ബോളണ്ടിന്റെ പന്ത് ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റില്‍ ഗള്ളിയിലേക്ക് തെറിച്ചപ്പോള്‍ ഒറ്റകൈയില്‍ പന്ത് കോരിയെടുക്കുകയായിരുന്നു കാമറൂണ്‍ ഗ്രീന്‍. 

വിരമിച്ചതിന് ശേഷം പരിശീലകനാവുമോ? ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മറുപടി ഇങ്ങനെ

എന്നാല്‍ ഗില്‍ ക്യാച്ച് പൂര്‍ത്തിയാക്കുന്ന സമയം പന്ത് മൈതാനത്ത് തട്ടിയിരുന്നോ എന്ന സംശയമാണ് ഒരു വിഭാഗം ആരാധകര്‍ ഉയര്‍ത്തുന്നത്. പന്ത് കൈപ്പിടിയില്‍ ഒതുങ്ങുമ്പോള്‍ ഗ്രീനിന്റെ വിരലുകള്‍ പന്തിലുണ്ടായിരുന്നില്ലെന്നും ബോള്‍ പുല്ലില്‍ തട്ടിയെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. എന്തായാലും മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷമാണ് വിക്കറ്റ് ബോളണ്ടിന് ഉറപ്പിച്ചത്. മൈതാനത്തെ ബിഗ് സ്‌ക്രീനില്‍ മൂന്നാം അംപയറുടെ പരിശോധനയ്ക്ക് ശേഷം ശുഭ്മാന്‍ ഗില്‍ ഔട്ട് എന്ന് എഴുതിക്കാണിച്ചപ്പോള്‍ ഒരു വിഭാഗം കാണികള്‍ 'ചീറ്റര്‍, ചീറ്റര്‍' എന്ന് ആക്രോശിക്കുന്നത് കേള്‍ക്കാമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'അവന് ഇനി ഒന്നും നഷ്ടപ്പെടാനില്ല, കിട്ടുന്നതെല്ലാം ബോണസ്', ശുഭ്മാൻ ഗില്ലിനെക്കുറിച്ച് മുന്‍ ചീഫ് സെലക്ടര്‍
അലക്സ് ക്യാരിക്ക് സെഞ്ചുറി, ആഷസില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍ച്ചയില്‍ നിന്ന് കരകയറി ഓസീസ്