ദ്രാവിഡും സെവാഗുമായിരുന്നു ആ ഇന്ത്യന്‍ താരങ്ങള്‍; മുന്‍ അംപയര്‍ ടോഫലിന്റെ ഗുഡ് ലിസ്റ്റില്‍ ഇടംനേടി ഇതിഹാസങ്ങള്‍

Published : Jan 11, 2020, 01:26 PM IST
ദ്രാവിഡും സെവാഗുമായിരുന്നു ആ ഇന്ത്യന്‍ താരങ്ങള്‍; മുന്‍ അംപയര്‍ ടോഫലിന്റെ ഗുഡ് ലിസ്റ്റില്‍ ഇടംനേടി ഇതിഹാസങ്ങള്‍

Synopsis

ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അംപയര്‍മാരുടെ പട്ടികയെടുത്താല്‍ സൈമണ്‍ ടോഫലിന്റെ പേര് അതിലെന്തായാലും കാണും. ഓസ്‌ട്രേലിയക്കാരനായ ടൗഫല്‍ 2012ലാണ് അംപയറിങ്ങില്‍ നിന്ന് വിരമിക്കുന്നത്.

ദുബായ്: ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച അംപയര്‍മാരുടെ പട്ടികയെടുത്താല്‍ സൈമണ്‍ ടോഫലിന്റെ പേര് അതിലെന്തായാലും കാണും. ഓസ്‌ട്രേലിയക്കാരനായ ടോഫല്‍ 2012ലാണ് അംപയറിങ്ങില്‍ നിന്ന് വിരമിക്കുന്നത്. 2004 മുതല്‍ 2008 വരെയുള്ള തുടര്‍ച്ചയായ അഞ്ച് വര്‍ഷങ്ങളില്‍ ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള പുരസ്‌കാരം ടോഫലിനായിരുന്നു.1999 മുതല്‍ 2012 വരെയുള്ള കരിയറില്‍ നിരവിധ അന്താരാഷ്ട്ര മത്സങ്ങള്‍ അദ്ദേഹം നിയന്ത്രിച്ചു.

കരിയറിനിടെ ശ്രദ്ധയില്‍പെട്ട ചില കാര്യങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ടോഫല്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ നടത്തിയ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. കരിയറിനിടെ കണ്ട ഏറ്റവും മാന്യനായ ക്രിക്കറ്റര്‍ ആരായിരുന്നുവെന്നായിരുന്നു ആദ്യ ചോദ്യം. മുന്‍ ഇന്ത്യന്‍ താരം രാഹുല്‍ ദ്രാവിഡും മുന്‍ ഓസീസ് താരം മാര്‍ക്ക് വോയും ആ താരങ്ങളെന്ന് ടോഫല്‍ മറുപടി നല്‍കി.

അംപയറിങ്ങിനിടെ ഏറ്റവും അപകടകാരികളായ ബാറ്റ്‌സ്മാന്മാര്‍ ആരെന്നുള്ള ചോദ്യത്തിനും ടോഫലിന് ഉത്തരം നല്‍കേണ്ടി വന്നു. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍, ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ടോഫലിന്റെ അപകടകാരികളായ ബാറ്റ്്മാന്മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗുവാഹത്തിയില്‍ ഇന്ത്യക്ക് ടോസ്; ടീമില്‍ രണ്ട് മാറ്റം, ജസ്പ്രിത് ബുമ്ര തിരിച്ചെത്തി, വരുണിന് വിശ്രമം
ബിഗ് ബാഷില്‍ ആറാം തവണയും പെര്‍ത്ത് സ്‌കോച്ചേഴ്‌സ് ജേതാക്കള്‍; സിഡ്‌നി സിക്‌സേഴ്‌സിനെ തകര്‍ത്തത് ആറ് വിക്കറ്റിന്