സഞ്ജുവിനെ കൊണ്ടുവരൂ! തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സൂര്യകുമാര്‍ 'സ്വര്‍ണ താറാവ്'; താരത്തിന് ട്രോള്‍

Published : Mar 19, 2023, 06:03 PM IST
സഞ്ജുവിനെ കൊണ്ടുവരൂ! തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും സൂര്യകുമാര്‍ 'സ്വര്‍ണ താറാവ്';  താരത്തിന് ട്രോള്‍

Synopsis

സൂര്യയെ വരവേറ്റതാകട്ടെ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ സ്റ്റാര്‍ക്കിന്റെ പന്തും.  സ്റ്റാര്‍ക്കിന്റെ അപ്പീലിന് രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ വീരേന്ദര്‍ ശര്‍മ വിരലുയര്‍ത്തി. കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്.

വിശാഖപട്ടണം: തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായതിന് പിന്നാലെ സൂര്യകുമാര്‍ യാദവിന് ട്രോള്‍. ഇത്തവണയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. സ്റ്റാര്‍ക്കിന്റെ പന്തില്‍ രോഹിത് ശര്‍മ പുറത്തായതിന് തൊട്ടു പിന്നാലെയാണ് സൂര്യകുമാര്‍ ക്രീസിലെത്തിയത്.

സൂര്യയെ വരവേറ്റതാകട്ടെ പിച്ച് ചെയ്ത് അകത്തേക്ക് തിരിഞ്ഞ സ്റ്റാര്‍ക്കിന്റെ പന്തും.  സ്റ്റാര്‍ക്കിന്റെ അപ്പീലിന് രണ്ടാമതൊന്ന് ആലോചിക്കാതെ അമ്പയര്‍ വീരേന്ദര്‍ ശര്‍മ വിരലുയര്‍ത്തി. കഴിഞ്ഞ പത്ത് ഏകദിനങ്ങളില്‍ 13.75 ശരാശരിയില്‍ 110 റണ്‍സ് മാത്രമാണ് സൂര്യകുമാര്‍ നേടിയത്. അവസാനം കളിച്ച 10 ഏകദിന മത്സരങ്ങളില്‍ 0,0,14,ഉചആ, 31,4,6,34*,4,8 എന്നിങ്ങനെയാണ് സൂര്യയുടെ പ്രകടനം.

പിന്നാലെയാണ് താരം കനത്ത പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നത്. ഏകദിന ടീമില്‍ സൂര്യ സ്ഥാനമര്‍ഹിക്കുന്നില്ലെന്നാണ് പ്രധാനവാദം. ഇനിയും പരീക്ഷിക്കുന്നത് ശരിയല്ലെന്നും മറ്റുതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ട സമയം അതിക്രമിച്ചുവെന്നും ക്രിക്കറ്റ് ആരാധകര്‍ ട്വിറ്ററില്‍ പറയുന്നു.

 

 

സൂര്യ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഇന്ത്യ 26 ഓവറില്‍ 117ന് എല്ലാവരും പുറത്തായി. 31 റണ്‍സ് നേടിയ വിരാട് കോലിയാണ് ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (പുറത്താവാതെ 29), രവീന്ദ്ര ജഡേജ (16), രോഹിത് ശര്‍മ (13) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. 

മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ അഞ്ചില്‍ നാല് വിക്കറ്റും വീഴ്ത്തിയത് സ്റ്റാര്‍ക്കാണ്. സീന്‍ അബോട്ട് മൂന്നും നതാന്‍ എല്ലിസ് രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഓസീസ് 11 ഓസ്‌ട്രേലിയ ലക്ഷ്യം മറികടന്നു.  ട്രാവിസ് ഹെഡ് (30 പന്തില്‍ 51), മിച്ചല്‍ മാര്‍ഷ് (36 പന്തില്‍ 66) പുറത്താവാതെ നിന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസീസ് 1-1 ഒപ്പമെത്തി. നിര്‍ണായകമായ ഏകദിനം ബുധനാഴ്ച്ച ചെന്നൈയില്‍ നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലക്നൗ 'മുതലാളി'ക്ക് പറ്റിയത് ഭീമാബദ്ധമോ?, വെറും 4 മത്സരം മാത്രം കളിക്കുന്ന ഓസീസ് താരത്തിനായി മുടക്കിയത് 8.6 കോടി
ധോണിയുടെ ഫിയർലെസ് 'പിള്ളേര്‍'! മിനി താരലേലത്തിന് ശേഷം ചെന്നൈ ശക്തരായോ??