
അഡ്‌ലെയ്ഡ്: ഡേവിഡ് വാര്‍ണാര്‍ ഡ്രിപ്പിള്‍ സെഞ്ചുറി നേടിയ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ മറ്റൊരു രസകരമായ സംഭവം കൂടിയുണ്ടായി. 'പാകസ്ഥാന്‍ സ്പിന്നര്‍ യാസിര്‍ ഷായ്ക്ക് ഇരട്ട സെഞ്ചുറി നഷ്ടമായി.' ഇതാണ് സംഭവം. എന്നാല്‍ ഇരട്ട സെഞ്ചുറി നഷ്ടമായത് ബാറ്റിങ്ങില്ല. ബൗളിങ്ങിലാണെന്ന് മാത്രം. ഓസീസിന്റെ ഒന്നാം ഇന്നിങ്‌സില്‍ 32 ഓവര്‍ എറിഞ്ഞ യാസിര്‍ 197 റണ്‍സാണ് വഴങ്ങിയത്.
മൂന്ന് റണ്‍സിനാണ് താരത്തിന് ഇരട്ട ശതകം നഷ്ടമായത്. ഇതോടെ താരത്തിനെതിരെ ട്രോളുമായി ഇറങ്ങിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഇരട്ട സെഞ്ചുറി നേടാനുള്ള അവസരമാണ് ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ നശിപ്പിച്ചതെന്ന് ട്രോളര്‍മാര്‍ പരിഹസിക്കുന്നു.
പെയ്ന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നില്ലെങ്കില്‍ യാസിര്‍ ഇരട്ട സെഞ്ചുറി നേടിയേനെയെന്ന് മറ്റുചിലര്‍. ട്വിറ്ററില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം..
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!