മുന്‍ ഇംഗ്ലണ്ട് താരം പറയുന്നു; ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയത് സൗരവ് ഗാംഗുലി

By Web TeamFirst Published Jul 23, 2020, 3:50 PM IST
Highlights

മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഗാംഗുലി ഉണ്ടാക്കിയ സ്വാധീനമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലണ്ടന്‍: മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെ പുകഴ്ത്തി മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ലോയ്ഡ്. ഗാംഗുലി ഉണ്ടാക്കിയ സ്വാധീനമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലി മികച്ച രീതിയിലാണ് ടീമിനെ മുന്നോട്ടുകൊണ്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2000ത്തില്‍ ഒത്തുകളി വിവാദത്തില്‍ ഇന്ത്യ ആടിയുലഞ്ഞ് നില്‍ക്കെയാണ് ഗാംഗുലി ക്യാപ്റ്റനാവുന്നത്. പിന്നീട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഗാംഗുലിയുടെ ക്യാപ്റ്റന്‍സി നിര്‍ണാകമായി. ലോയ്ഡ് പറയുന്നതും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍.... ''ഇന്ത്യയെ കരുത്തരാക്കിയത് ഗാംഗുലി തന്നെയാണെന്ന് സംശയമില്ലാതെ പറയാം. വിദേശ പിച്ചുകളില്‍ ബൗണ്‍സ് പന്തുകളെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ഭയമായിരുന്നു. എന്നാല്‍ ഈ പ്രവണതയില്‍ മാറ്റം വന്നത് ഗാംഗുലി ക്യാപ്റ്റനായ ശേഷമാണ്. 

മാത്രമല്ല ടീം വിദേശ പിച്ചുകളില്‍ ജയിക്കാനും തുടങ്ങി. ദ്രാവിഡ്, സച്ചിന്‍, ഗാംഗുലി എന്നിവരായിരുന്നു ടീമിന്റെ പ്രധാന ശക്തി. കൂട്ടിന് സ്പിന്നര്‍മാര്‍ എത്തിയപ്പോള്‍ ഇന്ത്യ മികച്ച ടീമായി മാറി. ഈയൊരു മാറ്റത്തിന്റെ പ്രധാന കാരണം ഗാംഗുലിയായിരുന്നു.'' ലോയ്ഡ് വ്യക്തമാക്കി. 

ഇപ്പോഴത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയേയും അദ്ദേഹം പുകഴ്ത്തി. ''നിര്‍ഭയനായ ക്യാപ്റ്റനാണ് കോലി. ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ക്യാപ്റ്റനാണ് അദ്ദേഹം. വ്യക്തിഗത റെക്കോര്‍ഡിനേക്കാള്‍ ടീമിന് പ്രാധാന്യം നല്‍കുന്ന ക്യാപ്റ്റനാണ് കോലിയെന്നു ലോയ്ഡ് പറയുന്നു. മഹാനായ ബാറ്റ്സ്മാന്‍ മാത്രമല്ല, മികച്ച ക്യാപ്റ്റന്‍ കൂടിയാണ് കോലി.'' ലോയ്ഡ് വ്യക്തമാക്കി.

click me!