'അവനെ ഒഴിവാക്കേണ്ടായിരുന്നു'; ഇംഗ്ലണ്ട് പര്യടനത്തിന് ശ്രേയസ് അയ്യരും വേണമായിരുന്നുവെന്ന് ഗാംഗുലി

Published : Jun 11, 2025, 05:23 PM IST
Shreyas Iyer

Synopsis

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതിൽ സൗരവ് ഗാംഗുലി അതൃപ്തി പ്രകടിപ്പിച്ചു. 

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയതില്‍ അതൃപ്തി പ്രകടമാക്കി മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി. അയ്യര്‍ അടുത്ത കാലത്ത് മികച്ച ഫോമിലാണ്. ബാറ്റിംഗില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയും മികച്ചതായിരുന്നു. ഇവത്തണ ഐപിഎല്ലില്‍ പഞ്ചാബിനെ ഫൈനലിലേക്ക് നയിച്ച ശ്രേയസ് കഴിഞ്ഞ തവണ കൊല്‍ക്കത്ത നൈറ്റ്് റൈഡേഴ്‌സിനെ ചാംപ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

ഇപ്പോള്‍ താരത്തെ ടീമിലെടുക്കാത്തത് ചോദ്യം ചെയ്യുകയാണ് ഗാംഗുലി. അയ്യര്‍ തന്റെ ഷോര്‍ട്ട് ബോള്‍ ബലഹീനത പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗാംഗുലി വ്യക്തമാക്കി. '''കഴിഞ്ഞ ഒരു വര്‍ഷമായി അദ്ദേഹം തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് ടീമില്‍ ശ്രേയസ് ഉണ്ടാവേണ്ടതായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം അദ്ദേഹത്തിന് മികച്ചതായിരുന്നു. പുറത്താകാന്‍ വിധിക്കപ്പെട്ട കളിക്കാരനാണ് അദ്ദേഹം. സമ്മര്‍ദ്ദത്തിനിടയിലും അദ്ദേഹം റണ്‍സ് കണ്ടെത്തുന്നുണ്ട്. ഉത്തരവാദിത്തം ഏറ്റെടുക്കുന്നു, ഷോര്‍ട്ട് ബോള്‍ നന്നായി കളിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റ് വ്യത്യസ്തമാണെങ്കിലും, അദ്ദേഹത്തിന് എന്തുചെയ്യാനാകുമെന്ന് അറിയാന്‍ പരമ്പരയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തണമായിരുന്നു.'' ഗാംഗുലി വ്യക്തമാക്കി.

2024ല്‍ ഇംഗ്ലണ്ടിനെതിരെയാണ് ശ്രേയസ് അവസാനമായി ടെസ്റ്റ് കളിച്ചത്. 2024-25 രഞ്ജി ട്രോഫിയില്‍, മുംബൈയ്ക്ക് വേണ്ടി ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 68.57 ശരാശരിയില്‍ 480 റണ്‍സ് അദ്ദേഹം നേടി. രണ്ട് സെഞ്ചുറികളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

ജസ്പ്രിത് ബുമ്രയുടെ ഫോം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ഗാംഗുലി പറഞ്ഞു. ''നമുക്ക് രണ്ട് കാര്യങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ. അതിലൊന്ന് നന്നായി ബാറ്റ് ചെയ്യുകയെന്നതാണ്, മറ്റൊന്ന് ജസ്പ്രിത് ബുമ്ര ഫിറ്റ്‌നെസ് നിലനിര്‍ത്തേണ്ടതും അത്യാവശ്യമാണ്. വിരാട് കോലിയോ രോഹിത് ശര്‍മ്മയോ ഇല്ലാത്ത യുവ ബാറ്റിംഗ് നിര ഓസ്ട്രേലിയക്കെതിരെ വിജയിച്ചു. അപ്പോള്‍ ഇവിടേയും നമുക്കത് ആവര്‍ത്തിക്കാന്‍ കഴിയും.'' ഗാംഗുലി കൂട്ടിചേര്‍ത്തു.

ജൂണ്‍ 20 മുതല്‍ ലീഡ്സിലെ ഹെഡിംഗ്ലിയിലാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. പുതിയ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനും വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനും കടുത്ത വെല്ലുവിളിയാണ് മുന്നിലുള്ളത്. 2007ന് ശേഷം ഇന്ത്യ ഇംഗ്ലണ്ടില്‍ ഒരു പരമ്പര പോലും ജയിച്ചിട്ടില്ല.

 

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര