Ganguly on Dravid: 'ഒരാള്‍ ശാന്തനായി അയാളുടെ ജോലി ചെയ്യുന്നു'; ശാസ്ത്രി- ദ്രാവിഡ് താരതമ്യത്തെ കുറിച്ച് ഗാംഗുലി

Published : Apr 03, 2022, 08:55 PM IST
Ganguly on Dravid: 'ഒരാള്‍ ശാന്തനായി അയാളുടെ ജോലി ചെയ്യുന്നു'; ശാസ്ത്രി- ദ്രാവിഡ് താരതമ്യത്തെ കുറിച്ച് ഗാംഗുലി

Synopsis

ദ്രാവിഡ് പരിശീലകനായ ശേഷം നാട്ടില്‍ നടന്ന മൂന്ന് ടി20 പരമ്പരയിലും ഇന്ത്യ ജയിച്ചിരുന്നു. രണ്ട് ടെസ്റ്റ് പരമ്പരയും ഒരു ഏകദിന പരമ്പരയും ഇന്ത്യസ്വന്തമാക്കി. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന- ടെസ്റ്റ് പരമ്പരയും ഇന്ത്യ തോറ്റു.

കൊല്‍ക്കത്ത: ഇക്കഴിഞ്ഞ ടി20 ലോകകപ്പിന് (T20 World Cup) ശേഷമാണ് രാഹുല്‍ ദ്രാവിഡ് (Rahul Dravid) ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനം ഏറ്റെടുത്തത്. രവി ശാസ്ത്രിക്ക് (Ravi Shastri) പകരമാണ് ദ്രാവിഡ് എത്തുന്നത്. ശാസ്ത്രിക്ക് കീഴില്‍ ഐസിസി കിരീടങ്ങള്‍ ഒന്നും നേടിയില്ലെങ്കില്‍ പോലും ടെസ്റ്റില്‍ ഇന്ത്യ ശക്തമായ ടീമായി ഇന്ത്യ മാറിയിരുന്നു. വരും ദിവസങ്ങളില്‍ ദ്രാവിഡ് പലപ്പോഴായി താരതമ്യം ചെയ്യപ്പെട്ടേക്കാം. ഇതിനിടെ ദ്രാവിഡിന്റേയും ശാസ്ത്രിയുടേയു കോച്ചിംഗ് ശൈലി താരതമ്യം ചെയ്യുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി (Sourav Ganguly).

ദ്രാവിഡ് പരിശീലകനായ ശേഷം നാട്ടില്‍ നടന്ന മൂന്ന് ടി20 പരമ്പരയിലും ഇന്ത്യ ജയിച്ചിരുന്നു. രണ്ട് ടെസ്റ്റ് പരമ്പരയും ഒരു ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന- ടെസ്റ്റ് പരമ്പരയും ഇന്ത്യ തോറ്റു. ഇന്ത്യയുടെ ഏറ്റവും മികച്ച പരിശീലകരുടെ പട്ടികയില്‍ ദ്രാവിഡിന്റെ പേരുണ്ടാകുമെന്നാണ് ഗാംഗുലി പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''തീക്ഷണത, ശ്രദ്ധ, പ്രൊഫഷണലിസം ഇതെല്ലാം മതി ദ്രാവിഡിന് ഇന്ത്യയുടെ മികച്ച പരിശീലകനാവാന്‍. അതെല്ലാം വേണ്ടുവോളം അദ്ദേഹത്തിനുണ്ട്. കളിക്കുമ്പോഴും ദ്രാവിഡ് ഇക്കാര്യങ്ങളില്‍ ഉറച്ച് വിശ്വസിച്ചിരുന്ന വ്യക്തിയാണ്. പ്രധാന വ്യത്യാസം അദ്ദേഹം ഇപ്പോള്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുുന്നില്ലെന്നുള്ളത് മാത്രമാണ്. 

അന്ന് എങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ദ്രാവിഡ് ഇപ്പോഴും. പരിശീലകനെന്ന നിലയില്‍ ദ്രാവിഡ് ഇന്ത്യക്ക് മുതല്‍കൂട്ടാവും. മറ്റാല്ലെവരെ പോലേയും അദ്ദേഹവും തെറ്റുകള്‍ വരുത്തിയേക്കാം. എന്നാല്‍ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ മറ്റാരേക്കാളും വിജയങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കും.'' ഗാംഗുലി പറഞ്ഞു. 

ശാസ്ത്രി- ദ്രാവിഡ് താരതമ്യത്തിലും ഗാംഗുലി മറുപടി പറഞ്ഞു. ''രണ്ട് പേരും വേറെ വേറെ വ്യക്തികളാണ്. ഒരാള്‍ എക്കാലത്തേയും മികച്ചവനായിട്ടും അതൊന്നും കാര്യമാക്കാതെ അയാളുടെ ജോലി ശാന്തനായി ചെയ്യുന്നു. മറ്റൊരാള്‍ എപ്പോഴും നിങ്ങള്‍ക്ക് കൂടെ തന്നെയുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി. 

ഗാംഗുലിയുടെ സമ്മര്‍ദത്തിന്റെ ഫലമായിട്ടാണ് ദ്രാവിഡ് ഇന്ത്യയുടെ പരിശീകനാകുന്നത്. തുടക്കത്തില്‍ ദ്രാവിഡ് വൈമുഖ്യം കാണിച്ചെങ്കിലും ഗാംഗുലിയുടെ വാക്കുകള്‍ അദ്ദേഹം മുഖവിലയ്‌ക്കെടുക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവും ശ്രദ്ധാകേന്ദ്രം, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം തത്സമയം
സ്ഥാനം ഉറപ്പിച്ച് സഞ്ജു, ഗില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തില്‍, ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിക്കും