അതങ്ങനേ വരൂ, കാരണം രോഹിത്തിനെ ക്യാപ്റ്റനാക്കിയത് ഞാനാണ്! അവകാശവാദവുമായി സൗരവ് ഗാംഗുലി

Published : Mar 01, 2024, 11:16 AM IST
അതങ്ങനേ വരൂ, കാരണം രോഹിത്തിനെ ക്യാപ്റ്റനാക്കിയത് ഞാനാണ്! അവകാശവാദവുമായി സൗരവ് ഗാംഗുലി

Synopsis

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെയാണ് കോലിയുടെ പിന്‍ഗാമിയായി സീനിയര്‍ രോഹിത് ശര്‍മ ക്യാപ്റ്റനാകുന്നത്.

ദില്ലി: ബാസ്‌ബോള്‍ പെരുമയുമായി വന്ന ഇംഗ്ലണ്ടിനെ തകര്‍ത്ത് ടെസ്റ്റ് പരമ്പര നേടാന്‍ ഇന്ത്യക്കായിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ ഇതിനോടകം 3-1ന് സ്വന്തമാക്കിയിരുന്നു. പരമ്പര നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഏറെ കയ്യടി അര്‍ഹിക്കുന്നുണ്ട്. പ്രധാന താരങ്ങളില്ലാതെയാണ് ഇന്ത്യ പരമ്പര നേടിയത്. വിരാട് കോലി, മുഹമ്മദ് ഷമി എന്നിവര്‍ പരമ്പരയുടെ ഭാഗമായിരുന്നില്ല. കെ എല്‍ രാഹുല്‍ ഒരു മത്സരത്തില്‍ മാത്രമാണ് കളിച്ചത്. ഇടയ്ക്ക് രവീന്ദ്ര ജഡേജയ്ക്കും ഒരു ടെസ്റ്റ് നഷ്ടമായി. യുവതാരങ്ങളുമായി വന്ന് പരമ്പര നേടുകയായിരുന്നു ഇന്ത്യ.

സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്റായിരിക്കെയാണ് കോലിയുടെ പിന്‍ഗാമിയായി സീനിയര്‍ രോഹിത് ശര്‍മ ക്യാപ്റ്റനാകുന്നത്. രോഹിത്തിനെ ക്യാപ്റ്റനാക്കിയത് താനാണെന്ന് വ്യക്തമാക്കിയിരിക്കുകയാണിപ്പോള്‍ ഗാംഗുലി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ... ''ലോകകപ്പില്‍ അദ്ദേഹം ടീമിനെ നയിച്ച ശൈലി നോക്കൂ. ഇന്ത്യയെ ഫൈനലിലെത്തിക്കുന്നു. ഫൈനല്‍ തോല്‍ക്കുന്നത് വരെ മത്സരത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ഒരു മികച്ച ക്യാപ്റ്റനാണ്. ഐപിഎല്‍ ട്രോഫികള്‍ വേറെ.ഞാന്‍ ബിസിസിഐ പ്രസിഡന്റായിരിക്കെയാണ് രോഹിത് ക്യാപ്റ്റനായത്. ടീമിനെ അദ്ദേഹം നയിച്ച രീതി എന്നെ അത്ഭുതപ്പെടുത്തുന്നില്ല, അദ്ദേഹത്തിലെ കഴിവ് കണ്ടാണ് ഞാന്‍ അദ്ദേഹത്തെ ഇന്ത്യന്‍ ക്യാപ്റ്റനാക്കിയത്. രോഹിത് അത് ചെയ്തു. എനിക്കതില്‍ അത്ഭുതമൊന്നും തോന്നുന്നില്ല.'' ഗാംഗുലി പറഞ്ഞു.

കോലിക്ക് പകരം രോഹിത് വന്നതോടെ ഇന്ത്യ 2022 ടി20 ലോകകപ്പിന്റെ സെമിഫൈനലിലെത്തി. ഒരു വര്‍ഷത്തിന് ശേഷം, ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലും കളിച്ചു. ഏകദിന ലോകകപ്പിന്റെ ഫൈനലിലെത്താനും ഇന്ത്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഐസിസി ഇവന്റുകളില്‍ ഇന്ത്യയുടെ ട്രോഫി വരള്‍ച്ച അവസാനിപ്പിക്കുന്നതില്‍ രോഹിതും കൂട്ടരും പരാജയപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ ബാറ്റിംഗിലും ഭേദപ്പെട്ട പ്രകടനമാണ് രോഹിത് പുറത്തെടുക്കുന്നത്. മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ സെഞ്ചുറി നേടിയിരുന്നു. ഇംഗ്ലണ്ട് ടെസ്റ്റിലെ ആദ്യ നാല് മത്സരങ്ങളില്‍ നിന്ന് 297 റണ്‍സാണ് 36-കാരന്‍ നേടിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

വൈഭവ് സൂര്യവന്‍ഷിയുടെ റെക്കോര്‍ഡ് മണിക്കൂറുകള്‍ക്കകം സ്വന്തം പേരിലാക്കി പാകിസ്ഥാന്‍ താരം
സർപ്രൈസായി ജിക്കു, താരമാകാൻ വിഘ്നേഷ് പുത്തൂർ; മിനി താരലേലത്തിലെ മല്ലുഗ്യാങ്