ഐപിഎല്ലിന്റെ കാര്യം തിങ്കളാഴ്ച അറിയാം; സൂചന നല്‍കി സൗരവ് ഗാംഗുലി

By Web TeamFirst Published Apr 11, 2020, 9:54 PM IST
Highlights

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവി തിങ്കളാഴ്ച അറിയാം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐയുടെ മറ്റ് അംഗങ്ങളുമായി ആലോചിച്ച ശേഷം തിങ്കളാഴ്ച മറുപടി അറിയിക്കാമെന്ന് ഗാംഗുലി അറിയിച്ചു.
 

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഭാവി തിങ്കളാഴ്ച അറിയാം. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിസിസിഐയുടെ മറ്റ് അംഗങ്ങളുമായി ആലോചിച്ച ശേഷം തിങ്കളാഴ്ച മറുപടി അറിയിക്കാമെന്ന് ഗാംഗുലി അറിയിച്ചു. മാര്‍ച്ച് 29നായിരുന്നു ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 15ലേക്ക് നീട്ടുകയായിരുന്നു. എന്നാല്‍ ഈ സമയത്തും നടത്താനാകില്ലെന്ന് ഉറപ്പായതോടെ ബിസിസിഐ പുതിയ വഴി തേടുകയാണ്.

ഇതിനിടെയാണ് ഗാംഗുലി മറുപടിയുമായി എത്തിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തുടര്‍ന്നു... ''ഐപിഎല്ലിനെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ തിങ്കളാഴ്ച നല്‍കാം. മറ്റു ബിസിസിഐ ഭാരവാഹികളോട് ആലോചിക്കേണ്ടതുണ്ട്. എന്റെ 46 വര്‍ഷത്തെ ജീവിത്തില്‍ ഇങ്ങനെ അപകടമായ അവസ്ഥ ഞാന്‍ കണ്ടിട്ടില്ല. ലോകം ഇപ്പോഴത്തെ സാഹചര്യത്തിന് മുന്നില്‍ അന്ധാളിച്ച് നില്‍ക്കുകയാണ്. ഇത്തരത്തിലൊരു സാഹചര്യം ഇനിയും ഉണ്ടാവാതിരിക്കട്ടെ. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം വീട്ടില്‍ കുടുംബത്തോടൊപ്പം തന്നെയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ആരും കരുതിയതല്ല. എന്നാല്‍ അപ്രതീക്ഷിതമായതൊക്കെ സംഭവിച്ചു. എല്ലാം നേരെയാവുമെന്ന് പ്രതീക്ഷിക്കാം.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി.

click me!