ധോണി തുടരണോ..? നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി

By Web TeamFirst Published Oct 16, 2019, 10:20 PM IST
Highlights

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അദ്ദേഹം ടീമിലേക്ക് മടങ്ങിവരുമോ അതോ വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നുള്ള കാര്യത്തിലൊന്നും ഒരു വ്യക്തതയില്ല.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. അദ്ദേഹം ടീമിലേക്ക് മടങ്ങിവരുമോ അതോ വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്നുള്ള കാര്യത്തിലൊന്നും ഒരു വ്യക്തതയില്ല. ഏകദിന ലോകകപ്പിന് ശേഷം ടീമില്‍ നിന്ന് വിട്ടുനിന്ന ധോണി ഇതുവരെ ഭാവിയെ കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഇതിനിടെ വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെ ഇന്ത്യ കളിച്ചു. 

കഴിഞ്ഞ ദിവസം ബിസിസിഐ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി പറയുന്നത് ധോണിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാവുമെന്നാണ്. ഈ മാസം 24ന് ധോണിയുടെ കാര്യവുമായി ബന്ധപ്പെട്ട് സെലക്റ്റര്‍മാരുമായി ചര്‍ച്ച ചെയ്യുമെന്ന് ഗാംഗുലി പറഞ്ഞു. 

അന്നുതന്നെയാണ് ബംഗ്ലാദേശിനെതിരെ നടക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കുക.  അദ്ദേഹം തുടര്‍ന്നു... ''ധോണിയുടെ കാര്യം 24ന് സെലക്റ്റര്‍മാരുമായി സംസാരിക്കും. സെലക്റ്റര്‍മാരുടെ അഭിപ്രായം ചോദിച്ച ശേഷം മാത്രമെ എന്തെങ്കിലും അഭിപ്രായം അറിയിക്കാന്‍ കഴിയൂ.'' ഗാംഗുലി പറഞ്ഞു. 

ബംഗ്ലാദേശിനെതിരെ ടി20യില്‍ ധോണി കളിക്കുമോയെന്ന് കണ്ടറിയണം. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ടീമിനെ ഒരുക്കാനാണ് സാധ്യത. 

click me!