സന്നാഹ മത്സരം: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു

Published : Sep 27, 2019, 02:39 PM IST
സന്നാഹ മത്സരം: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരെ ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു

Synopsis

ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു. ത്രിദിന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.  

വിജയനഗരം: ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെതിരായ സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ബാറ്റിങ് ആരംഭിച്ചു. ത്രിദിന മത്സരത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 16 ഓവറില്‍ രണ്ടിന് 55 റണ്‍സെടുത്തിട്ടുണ്ട്. മത്സരത്തിന്റെ ആദ്യദിനം മഴ കാരണം ഉപേക്ഷിച്ചിരുന്നു. എയ്ഡന്‍ മാര്‍ക്രം (32), സുബൈര്‍ ഹംസ (10) എന്നിവരാണ് ക്രീസില്‍. 

ഡീന്‍ എല്‍ഗാര്‍ (6), ഡി ബ്രൂയ്ന്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ഉമേഷ് യാദവ്, ഇഷാന്‍ പോറല്‍ എന്നിവര്‍ക്കാണ് വിക്കറ്റ്. രോഹിത് ശര്‍മയാണ് പ്രസിഡന്റ്‌സ് ഇലവനെ നയിക്കുന്നത്. ഓപ്പണിങ് റോളിലും രോഹിത്തിനെ കാണാം. മോശം ഫോമില്‍ കളിക്കുന്ന കെ എല്‍ രാഹുലിന് പകരം രോഹിത്തിന് ഓപ്പണിങ് സ്ഥാനത്തേക്ക് കൊണ്ടുവരികയായിരുന്നു

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ ഓപ്പണറായ രോഹിത് ശര്‍മ ഇതുവരെ ടെസ്റ്റ് മത്സരങ്ങളില്‍ ഓപ്പണായിട്ടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഐപിഎല്‍ താരലേലം ഇന്ന്; ടീമുകള്‍ക്ക് ശേഷിക്കുന്ന തുകയും, ടീമിലെത്തിക്കാന്‍ ശ്രമിക്കുന്ന താരങ്ങളേയും അറിയാം
ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ