SA vs IND: പൂജാര, രഹാനെ മടങ്ങി, പിടിച്ചുനിന്ന് കോലിയും പന്തും, കേപ്‌ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യ പതറുന്നു

By Web TeamFirst Published Jan 11, 2022, 7:03 PM IST
Highlights

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-മായങ്ക് സഖ്യം 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ രാഹുലിനെ(12) ഡുവാനെ ഒലിവറും തൊട്ടു പിന്നാലെ മായങ്കിനെ(15) റബാഡയും ഇന്ത്യ തകര്‍ച്ചയിലായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന്ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയെ കൂടുതല്‍ നഷ്ടമില്ലാതെ 75 റണ്‍സിലെത്തിച്ചു.

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ (South Africa vs India) മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ പതറുന്നു. ആദ്യദിനം ചായക്ക് പിരിയുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 40 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോലിയും(Virat Kohli) 12 റണ്‍സുമായി റിഷഭ് പന്തും(Rishabh Pant) ക്രീസില്‍. ഓപ്പണര്‍മാരായ കെ എല്‍ രാഹുലിന്‍റെയും(KL Rahul) മായങ്ക് അഗര്‍വാളിന്‍റെയും(Mayank Agarwal) ചേതേശ്വര്‍ പൂജാരയുടെയും(Cheteshwar Pujara) അജിങ്ക്യാ രഹാനെയുടെയും(Ajinkya Rahane) വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്ന് വിക്കറ്റെടുത്ത കാഗിസോ റബാഡയാണ്(Kagiso Rabada) ഇന്ത്യയെ എറിഞ്ഞിട്ടത്.

ഭേദപ്പെട്ട തുടക്കം, പിന്നെ തകര്‍ച്ച

ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍-മായങ്ക് സഖ്യം 31 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. എന്നാല്‍ രാഹുലിനെ(12) ഡുവാനെ ഒലിവറും തൊട്ടു പിന്നാലെ മായങ്കിനെ(15) റബാഡയും ഇന്ത്യ തകര്‍ച്ചയിലായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ വിരാട് കോലിയും ചേതേശ്വര്‍ പൂജാരയും ചേര്‍ന്ന്ലഞ്ചിന് പിരിയുമ്പോള്‍ ഇന്ത്യയെ കൂടുതല്‍ നഷ്ടമില്ലാതെ 75 റണ്‍സിലെത്തിച്ചു.

ജാന്‍സന്‍റെ പ്രഹരം, നിരാശപ്പെടുത്തി രഹാനെ

ലഞ്ചിനുശേഷം പിടിച്ചു നിന്ന പൂജാരയും കോലിയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെയാണ് ഇന്ത്യന്‍ ടോട്ടല്‍ 100 കടക്കും മുമ്പെ പൂജാരയെ വീഴ്ത്തി മാര്‍ക്കോ ജാന്‍സന്‍ ഇന്ത്യക്ക് മൂന്നാ പ്രഹരമേല്‍പ്പിച്ചത്. ഇന്ത്യന്‍ ടോട്ടല്‍ 95ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു അപ്പോള്‍. 77 പന്തില്‍ 43 റണ്‍സെടുത്ത പൂജാര പ്രതീക്ഷ നല്‍കിയശേഷമാണ് മടങ്ങിയത്.

പൂജാരക്ക് പിന്നാലെ ക്രീസിലെത്തിയ രഹാനെ നല്ല രീതിയില്‍ തുടങ്ങിയെങ്കിലും റബാഡയുടെ കൃത്യതക്ക് മുമ്പില്‍ ഒടുവില്‍ വീണു. അസാധ്യമായൊരു പന്തില്‍ രഹാനെയെ(9)വിക്കറ്റ് കീപ്പര്‍  വെറൈയെന്നെയുടെ കൈകളിലെത്തിച്ച റബാഡ ഇന്ത്യന്‍ തകര്‍ച്ചയുടെ ആക്കം കൂട്ടിയെങ്കിലും വിരാട് കോലിക്കൊപ്പം  റിഷഭ് പന്ത് പിടിച്ചു നിന്നത് ആശ്വാസമായി. നേരിട്ട രണ്ടാം പന്തില്‍ റബാഡയെ ഗള്ളിക്ക് മുകളിലൂടെ ബൗണ്ടറി കടത്താനുള്ള പന്തിന്‍റെ ശ്രമം ക്യാച്ചാകാതെ പോയത് ഇന്ത്യക്ക് ആശ്വാസമായി.

നേരത്തെ രണ്ട് മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ക്യാപ്റ്റന്‍ വിരാട് കോലി പരിക്ക് മാറി തിരിച്ചെത്തി. ഹനുമ വിഹാരിക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞു. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റിരുന്ന മുഹമ്മദ് സിറാജിനും കളിത്തിലിറങ്ങാനായില്ല. ഉമേഷ് യാദവാണ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുവരും ഓരോ ടെസ്റ്റുകള്‍ വീതം ജയിച്ചിരുന്നു. കേപ്ടൗണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

ടീം ഇന്ത്യ: കെ എല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര, ഉമേഷ് യാദവ്.

ദക്ഷിണാഫ്രിക്ക: ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, കീഗന്‍ പീറ്റേഴ്‌സണ്‍, റാസി വാന്‍ ഡെര്‍ ഡസ്സന്‍, തെംബ ബവൂമ, കെയ്ല്‍ വെറൈയ്‌നെ, മാര്‍കോ ജാന്‍സണ്‍, കഗിസോ റബാദ,കേശവ് മഹാരാജ്, ഡുവാനെ ഒലിവര്‍, ലുങ്കി എന്‍ഗിഡി.

click me!