ദക്ഷിണാഫ്രിക്കയിലെ കൊറൊണ വകഭേദം; നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പര നീട്ടിവെച്ചു

Published : Nov 27, 2021, 06:12 PM ISTUpdated : Nov 27, 2021, 06:18 PM IST
ദക്ഷിണാഫ്രിക്കയിലെ കൊറൊണ വകഭേദം; നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പര നീട്ടിവെച്ചു

Synopsis

ഇന്നലെയായിരുന്നു പരമ്പരയിലെ ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡിന്‍റെ പുതിയ വകഭേദമായ  ഒമിക്രോൺ വൈറസ് പടരുന്നതില്‍ ആശങ്ക അറിയിച്ച് നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു.

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍(Soutj Africa) കണ്ടെത്തിയ കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വൈറസ്(Omicron variant) പടരുന്ന പശ്ചാത്തലത്തില്‍ നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പര (SA v NED) നീട്ടിവെച്ച് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ മാസം 26 മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കേണ്ട മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്.

ഇന്നലെയായിരുന്നു പരമ്പരയിലെ ആദ്യ മത്സരം നടക്കേണ്ടിയിരുന്നത്. എന്നാല്‍ മഴമൂലം ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ കൊവിഡിന്‍റെ പുതിയ വകഭേദമായ  ഒമിക്രോൺ വൈറസ് പടരുന്നതില്‍ ആശങ്ക അറിയിച്ച് നെതര്‍ലന്‍ഡ്സ് ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളും അനിശ്ചിതകാലത്തേക്ക് മാറ്റാന്‍ തീരുമാനമായത്.

സിംബാബ്‌വെയിലെ വനിതാ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍ മാറ്റി ഐസിസി

ദക്ഷിണാഫ്രിക്ക-അയര്‍ലന്‍ഡ് ഏകദിന പരമ്പര ഉപേക്ഷിച്ചതിന് പിന്നാലെ സിംബാബ്‌വെയിലവ്‍ നടക്കേണ്ട വനിതാ ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങളും ഐസിസി നീട്ടിവെച്ചു. ശ്രീലങ്കയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള യോഗ്യതാ മത്സരം നടക്കുന്നതിന് തൊട്ടു മുമ്പ് ശ്രീലങ്കന്‍ ടീമിന്‍റെ സപ്പോര്‍ട്ട് സ്റ്റാഫിലെ ഒരംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ മത്സരം മാറ്റിവെച്ച ഐസിസി പിന്നീട് യോഗ്യതാ ടൂര്‍ണമെന്‍റ് അനിശ്ചിതകാലത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തില്‍

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുറപ്പെടാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് അയര്‍ലന്‍ഡിനെതിരായ പരമ്പര മാറ്റിവെച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പയുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ദക്ഷിണാഫ്രിക്ക(South Africa Lock Down) വീണ്ടുമൊരു അടച്ചു പൂട്ടലിലേക്ക് നീങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.

മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി20 മത്സരങ്ങളും അടങ്ങുന്ന പരമ്പരക്കായി അടുത്ത മാസമാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പോകുന്നത്.  ജനുവരി അവസാനം വരെ നീളുന്നതാണ് പരമ്പര. ദക്ഷിണാഫ്രിക്കയുടെ വടക്കന്‍ മേഖലകളിലാണ് രോഗം അതിതീവ്രമായി വ്യാപിക്കുന്നത്. ഇന്ത്യക്കെതിരായ രണ്ട് ടെസ്റ്റുകള്‍ക്ക് വേദിയാവുന്നത് ജൊഹാനസ്ബര്‍ഗും, പ്രിട്ടോറിയയും ഈ മേഖലയിലായാണ്. ഇന്ത്യ എ ടീമും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ട്. ടെസ്റ്റ് പരമ്പരക്കായി അടുത്ത മാസം എട്ടിനോ ഒമ്പതിനോ ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് കേന്ദ്ര സര്‍ക്കാരിന്‍റെ കൂടി നിലപാട് അറിഞ്ഞശേഷമെ പര്യടനത്തിന്‍റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂവെന്ന് ബിസിസിഐ നിലപാട്. 2020ല്‍ ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് കൊവിഡ് ഭീതി മൂലം ഉപേക്ഷിച്ച ആദ്യ ക്രിക്കറ്റ് പരമ്പര.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍