
പോര്‍ട്ട് എലിസബത്ത്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലങ്കയുടെ മുന്‍നിരയ്ക്കും മധ്യനിരയ്ക്കും ആഫ്രിക്കന്‍ പേസാക്രമണത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 97 റണ്‍സിനിടെ ഏഴ് വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്.
രണ്ടാം ഏകദിനം കളിക്കാനിറങ്ങിയ ആന്‍റിച്ച് നോര്‍ജെയാണ് ലങ്കയ്ക്ക് കനത്ത നാശം വിതച്ചത്. 3 വിക്കറ്റുകളാണ് ആന്‍റിച്ച് പോക്കറ്റിലാക്കിയത്. സ്റ്റെയിന്‍, എന്‍ഗിഡി, ഷംസി എന്നിവരും ഓരോ വിക്കറ്റ് സ്വന്തമാക്കി. 29 റണ്‍സ് നേടിയ ഓപ്പണര്‍ ഫെര്‍ണാണ്ടോയും 21 റണ്‍സ് നേടിയ മെന്‍ഡിസും മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ലങ്ക 26 ഓവറില്‍ 98 ന് 7 എന്ന നിലയിലാണ്. ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച ദക്ഷിണാഫ്രിക്ക നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!