ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ടീമില്‍ ഒരു മാറ്റം, റിങ്കു അരങ്ങേറും

Published : Dec 19, 2023, 04:18 PM IST
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് ടോസ് നഷ്ടം; ടീമില്‍ ഒരു മാറ്റം, റിങ്കു അരങ്ങേറും

Synopsis

ടീമില്‍ നിന്ന് റിലീസായ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്. അതുതന്നെയാണ് ടീമിലെ ഏകമാറ്റം. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

സെന്റ് ജോര്‍ജ് പാര്‍ക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ റിങ്കു സിംഗിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. ടീമില്‍ നിന്ന് റിലീസായ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്. അതുതന്നെയാണ് ടീമിലെ ഏകമാറ്റം. മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. 

ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍. 

ദക്ഷിണാഫ്രിക്ക: ടോണി ഡി  സോര്‍സി, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നേ്രന്ദ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്.
 

PREV
click me!

Recommended Stories

അഭിഷേകോ ബുമ്രയോ അല്ല, ടി20 ലോകകപ്പില്‍ ഇന്ത്യയുടെ 'എക്സ്' ഫാക്ടറാകുന്ന താരത്തെ പ്രവചിച്ച് ഇര്‍ഫാന്‍ പത്താന്‍
സൂപ്പര്‍ ലീഗ് പ്രതീക്ഷ അവസാനിച്ചു, സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സഞ്ജുവില്ലാതെ കേരളം നാളെ ആസമിനെതിരെ