Chris Morris Retired : ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ക്രിസ് മോറിസ് കളി മതിയാക്കി; ഇനി പരിശീലക വേഷത്തില്‍

Published : Jan 11, 2022, 11:46 PM ISTUpdated : Jan 11, 2022, 11:49 PM IST
Chris Morris Retired : ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ക്രിസ് മോറിസ് കളി മതിയാക്കി; ഇനി പരിശീലക വേഷത്തില്‍

Synopsis

ദക്ഷിണാഫ്രിക്കന്‍ (South Africa) ടി20 ടീം ഫ്രാഞ്ചൈസി ടീമായ ടൈറ്റാന്‍സിന്റെ പരിശീലകസ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. സന്തോഷത്തോടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റര്‍ ക്രിസ് മോറിസ് (Chris Morris) സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് 34കാരന്‍ വിരമിക്കുന്ന കാര്യം പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കന്‍ (South Africa) ടി20 ടീം ഫ്രാഞ്ചൈസി ടീമായ ടൈറ്റാന്‍സിന്റെ പരിശീലകസ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. സന്തോഷത്തോടെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

വരുന്ന ഐപിഎല്‍ (IPL 2022) സീസണിലും അദ്ദേഹമുണ്ടാവില്ല. ''ഇന്ന് ഞാന്‍ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയാണ്. വലുതോ ചെറുതോ ആയിക്കോട്ടെ, എന്റെ യാത്രയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. രസകരമായ പ്രയാണമായിരുന്നിത്.'' മോറിസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടു. 

2021ലെ ലേലത്തിലൂടെ ഐപിഎല്ലിലെ ഏറ്റവും പ്രതിഫലം നേടുന്ന താരമെന്ന നേട്ടത്തിലെത്താനും മോറിസിനായിരുന്നു. 16.25 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് മോറിസിനെ സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും മോറിസ് കളിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കയ്ക്കായി 42 ഏകദിനത്തില്‍ നിന്ന് 468 റണ്‍സും 48 വിക്കറ്റും താരം വീഴ്ത്തി. 23 ടി20 മത്സരങ്ങളിലും ദക്ഷിണാഫ്രിക്കന്‍ ജേഴ്‌സിയണിഞ്ഞു. 133 റണ്‍സും 34 വിക്കറ്റുമാണ് സമ്പാദ്യം. നാല് ടെസ്റ്റുകളില്‍ മാത്രമാണ് കളിച്ചത്. 173 റണ്‍സും 12 വിക്കറ്റും സ്വന്തമാക്കി. 

81 ഐപിഎല്ലില്‍ നിന്നായി 618 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 95 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്. 23 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ബിഗ് ബാഷ്്, കരീബിയന്‍ പ്രീമിയര്‍ ലീഗ് എന്നിവയിലും സജീവമായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അണ്ടര്‍-19 വനിതാ ഏകദിന ടൂര്‍ണമെന്റ്: കേരളത്തെ ആറ് വിക്കറ്റിന് തോല്‍പ്പിച്ച് ഹരിയാന
ഇന്ത്യക്ക് 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി; അണ്ടര്‍ 19 ഏഷ്യാ കപ്പ് പാകിസ്ഥാന്