ലിവര്‍പൂളിനെ സതാംപ്റ്റണ്‍ അട്ടിമറിച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തിനരികെ

Published : Jan 05, 2021, 10:39 AM IST
ലിവര്‍പൂളിനെ സതാംപ്റ്റണ്‍ അട്ടിമറിച്ചു; മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒന്നാം സ്ഥാനത്തിനരികെ

Synopsis

ഡാനി ഇങ്‌സ് സതാംപ്റ്റണ് വേണ്ടി ഗോള്‍ നേടി. രണ്ടാം മിനിറ്റിലായിരുന്നു ഇങ്‌സിന്റെ ഗോള്‍. തുടക്കത്തില്‍ കിട്ടിയ തിരിച്ചടിയില്‍ നിന്ന് തിരിച്ചുകയറാന്‍ ലിവര്‍പൂളിന് സാധിച്ചില്ല.

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവില്‍ ചാംപ്യന്മാരായ ലിവര്‍പൂളിന് തോല്‍വി. സതാംപ്റ്റനാണ് എതിരില്ലാത്ത ഒരു ഗോളിന് ലിവര്‍പൂളിനെ അട്ടിമറിച്ചത്. ഡാനി ഇങ്‌സ് സതാംപ്റ്റണ് വേണ്ടി ഗോള്‍ നേടി. രണ്ടാം മിനിറ്റിലായിരുന്നു ഇങ്‌സിന്റെ ഗോള്‍. തുടക്കത്തില്‍ കിട്ടിയ തിരിച്ചടിയില്‍ നിന്ന് തിരിച്ചുകയറാന്‍ ലിവര്‍പൂളിന് സാധിച്ചില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും ലിവര്‍പൂള്‍ മുന്നിട്ട് നിന്നെങ്കിലും വലകുലുക്കാനായില്ല. 

സതാംപ്റ്റനോട് തോറ്റെങ്കിലും പ്രിമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ലിവര്‍പൂള്‍ തന്നെയാണ് മുന്നില്‍. 17 മത്സരങ്ങളില്‍ നിന്നായി 33 പോയന്റോടെ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍. എന്നാല്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഒന്നാമതെത്താനുള്ള അവസരമുണ്ട്. 16 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള മാഞ്ചസ്റ്ററിനും 33 പോയിന്റുണ്ട്. അടുത്ത മത്സരത്തില്‍ ബേണ്‍ലിയെ തോല്‍പ്പിക്കാനായാല്‍ മാഞ്ചസ്റ്ററിന് ഒന്നാമതെത്താം. 

അതേസമയം 17 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ സതാംപ്റ്റണിന് 29 പോയന്റാണുള്ളത്. നിലവില്‍ ആറാം സ്ഥാനത്താണ് സതാംപ്റ്റണ്‍. 17 മത്സരങ്ങളില്‍ 32 പോയിന്റുള്ള ലെസ്റ്റര്‍ മൂന്നാമതും 16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ടോട്ടന്‍ഹാം നാലാം സ്ഥാനത്തുമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ബുമ്രയെയും അ‍ർഷ്ദീപിനെയും തൂക്കിയടിച്ച് ഡി കോക്ക്, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം
'കൈവിട്ട പരീക്ഷണങ്ങള്‍ ഒരു നാള്‍ തിരിച്ചടിക്കും', ഗംഭീറിനും സൂര്യകുമാറിനും മുന്നറിയിപ്പുമായി റോബിന്‍ ഉത്തപ്പ