'കേരള ക്രിക്കറ്റിന്‍റെ നെറുകയിലേക്കെത്തിയ ബിനീഷിന് ആശംസകള്‍'; അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

Published : Nov 22, 2022, 01:50 PM IST
'കേരള ക്രിക്കറ്റിന്‍റെ നെറുകയിലേക്കെത്തിയ ബിനീഷിന് ആശംസകള്‍'; അഭിനന്ദിച്ച് സ്പീക്കര്‍ എ എന്‍ ഷംസീര്‍

Synopsis

കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കെത്തിയ ബിനീഷ് കോടിയേരിക്ക് ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ് കളി ആരംഭിച്ച നാട്ടിൽ നിന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി പദത്തിലൂടെ കേരള ക്രിക്കറ്റിന്‍റെ നെറുകയിലെക്കെത്തിയ പ്രിയ സഹോദരൻ ബിനീഷ് കോടിയേരിക്ക് ആശംസകളെന്ന് ഷംസീര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളത്തിലെങ്ങും ക്രിക്കറ്റിന് കരുത്തുറ്റ കളിക്കാരെ വാർത്തെടുക്കാനും തലശേരിയുടെ ക്രിക്കറ്റ് ആവേശത്തിന് മാറ്റുകൂട്ടാനും ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കട്ടെയെന്നും സ്പീക്കര്‍ ആശംസിച്ചു. ബിനീഷ് കെസിഎ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കാണ് എത്തുന്നത്. ജയേഷ് ജോര്‍ജ് ആണ് കെസിഎ പ്രസിഡന്‍റാവുക. മറ്റ് പുതിയ ഭാരവാഹികളെയും കെസിഎ തീരുമാനിച്ചു.

എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് കെസിഎ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. വിനോദ് എസ് കുമാറാണ് പുതിയ കെസിഎ സെക്രട്ടറിയാകുക. പി ചന്ദ്രശേഖരനാണ് വൈസ് പ്രസിഡന്‍റ്. കെ എം അബ്‍ദുള്‍ റഹിമാൻ ട്രഷററായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് അപെക്‌സ് കൗൺസിലിന്റെ കൗൺസിലറായി സതീശനെ നിയമിച്ചു. നേരത്തെ കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബിനീഷ് കോടിയേരി പിന്തുണച്ച പാനലിന് വിജയം ലഭിച്ചിരുന്നു.

കണ്ണൂരില്‍ നിന്നുള്ള കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധിയായി ബിനീഷിനെ തെരഞ്ഞെടുക്കുകയും ചെയ്തു.  ബിനീഷിന്റെ പാനലിനെതിരെ മുന്‍ഭാരവാഹികളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍, ബിനീഷിന്‍റെ ആധികാരികമായിരുന്നു. ബിനീഷിനൊപ്പം കൃഷ്ണരാജും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് യഥാക്രമം 38, 32 വോട്ടുകള്‍ നേടിയാണ്. 50 ക്ലബ്ബുകള്‍ക്കാണ് വോട്ടവകാശമുണ്ടായിരുന്നത്. ബിനീഷിന്‍റെ പാനലില്‍ മത്സരിച്ച 17 പേരും വിജയിച്ചു. പ്രസിഡന്‍റ് എസിഎം ഫിജാസ് അഹമ്മദിന് 35 വോട്ടുകള്‍ ലഭിച്ചു. 

ബിനീഷ് കോടിയേരി കെസിഎ നേതൃത്വത്തിലേക്ക്; ജയേഷ് ജോര്‍ജ് പ്രസിഡന്‍റ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഗില്ലും സൂര്യയും ഇന്നും ഫ്‌ളോപ്പ്; ധരംശാല ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ മുന്നില്‍
ദക്ഷിണാഫ്രിക്ക തകര്‍ന്നു, ധരംശാല ടി20യില്‍ ഇന്ത്യക്ക് കുഞ്ഞന്‍ വിജയലക്ഷ്യം