
വിലക്ക് മാറിയ ക്രിക്കറ്റ് താരം ശ്രീശാന്ത്, വിദേശ ലീഗില്‍ കളിക്കാൻ ഒരുങ്ങുന്നു. ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലെ ഫസ്റ്റ് ക്ലാസ് ടൂര്‍ണമെന്റുകളില്‍ കളിക്കാനാണ് പദ്ധതി. 2023ലെ ലോകകപ്പില്‍ ഇന്ത്യൻ ടീമിന്‍റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെന്നും ശ്രീശാന്ത് പറയുന്നു. വിലക്ക് മാറിയതിന് പിന്നാലെ കഠിന പരിശീലനത്തിലാണ് ശ്രീശാന്ത്.
ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിക്കാനാണ് പദ്ധതി. താൽപര്യം അറിയിച്ച് സംഘാടകർക്ക് ഇ-മെയ്ൽ അയച്ചിട്ടുണ്ട്. ബിസിസിഐയുടെ എൻഒസി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത സീസണില്‍ ഐപിഎൽ ലക്ഷ്യമിടുന്നതായും 2023 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കണമെന്നും ശ്രീ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!