Sreesanth: യുവതലമുറക്കായി വഴിമാറുന്നു, വിദേശ ലീഗുകളും കോച്ചിംഗും ലക്ഷ്യമെന്ന് ശ്രീശാന്ത്

Published : Mar 09, 2022, 10:22 PM IST
Sreesanth: യുവതലമുറക്കായി വഴിമാറുന്നു, വിദേശ ലീഗുകളും കോച്ചിംഗും ലക്ഷ്യമെന്ന് ശ്രീശാന്ത്

Synopsis

ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ഒരു കാരണം യുവതലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. മറ്റൊരു കളിക്കാരന്‍ വിരമിച്ചപ്പോഴാണ് എനിക്ക് എന്‍റെ സംസ്ഥാനത്തിനും രാജ്യത്തിനുമൊക്കെ കളിക്കാനുള്ള അവസരം ലഭിച്ചത്. അതുപോലെ യുവതലമുറയിലെ ഒരു കളിക്കാരനായി ഞാനും വഴി മാറുന്നു. കേരള ക്രിക്കറ്റും ഇന്ത്യന്‍ ക്രിക്കറ്റും ശരിയായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്.

കൊച്ചി: നീണ്ടനാളത്തെ കാത്തിരിപ്പിനുശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തിയ ശ്രീശാന്ത്(Sreesanth) കേരളത്തിനായി രഞ്ജി ട്രോഫിയില്‍ വീണ്ടും പന്തെറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്‍റെ പോരാട്ടവീര്യത്തെ ഓര്‍ത്ത് ആരാധകര്‍പോലും അമ്പരന്നിരിക്കണം. പന്തെറിയുക മാത്രമല്ല മേഘാലയക്കെതിായ ആദ്യ മത്സരത്തില്‍ രണ്ട് വിക്കറ്റുമായി തിളങ്ങുകയും ചെയ്തു ശ്രീശാന്ത്.

ഐപിഎല്ലിലെ ഒത്തുകളി ആരോപണങ്ങളുടെ പേരില്‍ അറസ്റ്റിലാകുകയും ബിസിസിഐയുടെ വിലക്ക് നേരിടുകയും പിന്നീട് വിലക്കിന്‍റെ കാലാവധി പൂര്‍ത്തിയാക്കി തിരിച്ചെത്തി കേരളത്തിനായി പന്തെറിയുകയും ചെയ്ത ശ്രീശാന്തിന്‍റെ ലക്ഷ്യം 2023ലെ ഏകദിന ലോകകപ്പില്‍ വീണ്ടും ഇന്ത്യക്കായി പന്തെറിയുക എന്നതായിരുന്നു. അതിലേക്കുള്ള ആദ്യ പടിയായിരുന്നു കഴിഞ്ഞ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി കളിച്ചതും ഇത്തവണ രഞ്ജിയില്‍ കേരളത്തിനായി പന്തെറിഞ്ഞതുമെല്ലാം.

എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പരിക്ക് ശ്രീശാന്തിന്‍റെ സ്വപ്നങ്ങള്‍ക്ക് മുന്നില്‍ വിലങ്ങുതടിയായി. തിരിച്ചുവരവിലും ആക്രമണോത്സുകതക്കും വേഗതക്കുമൊന്നും കുറവില്ലാതിരുന്ന ശ്രീശാന്തിന് പരിക്കുമൂലം രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരായ രണ്ടാം മത്സരം നഷ്ടമായി. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് മധ്യപ്രദേശിനെതിരായ മൂന്നാം മത്സരത്തിന് കാത്തു നില്‍ക്കാതെ നാട്ടിലേക്ക് മടങ്ങി ചികിത്സതേടിയ ശ്രീശാന്ത് ഇനിയും തന്നില്‍ ഏറെ ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് വിരമിക്കല്‍ പ്രഖ്യാപനത്തിലും വ്യക്തമാക്കുന്നു.

ഞാന്‍ പൂര്‍ണമായും ആരോഗ്യവാനാണ്. പക്ഷെ ഇപ്പോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ഒരു കാരണം യുവതലമുറക്കായി വഴിമാറി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ്. മറ്റൊരു കളിക്കാരന്‍ വിരമിച്ചപ്പോഴാണ് എനിക്ക് എന്‍റെ സംസ്ഥാനത്തിനും രാജ്യത്തിനുമൊക്കെ കളിക്കാനുള്ള അവസരം ലഭിച്ചത്. അതുപോലെ യുവതലമുറയിലെ ഒരു കളിക്കാരനായി ഞാനും വഴി മാറുന്നു. കേരള ക്രിക്കറ്റും ഇന്ത്യന്‍ ക്രിക്കറ്റും ശരിയായ കൈകളിലാണെന്ന് എനിക്കുറപ്പുണ്ട്.

എന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി. പ്രത്യേകിച്ചും ആഭ്യന്തര ക്രിക്കറ്റിലേക്കുള്ള എന്‍റെ തിരിച്ചുവരവില്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നും ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും ഞാന്‍ വിരമിക്കുകയാണ്. യുവതലമുറക്കായി പരിശീലനം നല്‍കുന്ന പദ്ധതിയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ട്. ബിസിസിഐ അനുമതി നല്‍കുമെങ്കില്‍ വിദേശ ലീഗുകളിലും കളിക്കാന്‍ താല്‍പര്യമുണ്ട്. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ ശ്രീശാന്ത് പറഞ്ഞു.

ബിസിസിഐ വിലക്ക് നേരിട്ട കാലത്ത് വിദേശ ലീഗുകളില്‍ കളിക്കാന്‍ ശ്രീശാന്ത് ബിസിസിഐയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ അന്ന് ബിസിസിഐ അനുമതി നിഷേധിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഐപിഎല്‍ ലേലത്തില്‍ ലോട്ടറി അടിച്ചു, ഹണിമൂണ്‍ മാറ്റിവെച്ച് ടൂര്‍ണമെന്‍റില്‍ ലക്നൗവിനായി കളിക്കാന്‍ ഓസീസ് താരം
അണ്ടര്‍ 19 ഏഷ്യാ കപ്പ്, ഇന്ത്യ-ശ്രീലങ്ക സെമി പോരാട്ടത്തിൽ വില്ലനായി മഴ, മത്സരം ഉപേക്ഷിച്ചാല്‍ ഫൈനലിലെത്തുക ഈ ടീം