ത്രിരാഷ്ട്ര ഏകദിന പരമ്പര: ഇന്ത്യ എ ടീമിനെതിരെ ശ്രീലങ്ക എയ്ക്ക് 378 റണ്‍സ് വിജയലക്ഷ്യം

Published : Jun 21, 2026, 04:19 PM IST
Vaibhav Sooryavanshi

Synopsis

ത്രിരാഷ്ട്ര ഏകദിന പരമ്പരയുടെ ഫൈനലിൽ ഇന്ത്യ എ ടീം ശ്രീലങ്ക എയ്ക്കെതിരെ 378 റൺസ് വിജയലക്ഷ്യം വെച്ചു. വൈഭവ് സൂര്യവംശിയുടെ 29 പന്തിൽ 94 റൺസും, ക്യാപ്റ്റൻ തിലക് വർമ്മയുടെ അർധ സെഞ്ചുറിയുമാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 

ധാംബുള്ള: ത്രിരാഷ്ട്ര ഏകദിന പരമ്പരയിലെ ഫൈനലില്‍ ഇന്ത്യ എ ടീമിനെതിരെ ശ്രീലങ്ക എയ്ക്ക് 378 റണ്‍സ് വിജയലക്ഷ്യം. ധാംബുള്ളയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത് വൈഭവ് സൂര്യവംശിയുടെ (29 പന്തില്‍ 94) വെടിക്കെട്ട് ഇന്നിംഗ്‌സാണ്. ക്യാപ്റ്റന്‍ തിലക് വര്‍മയാണ് (90 പന്തില്‍ 67) മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു താരം. ഒമ്പത് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. കുഗദാസ് മാതുലന്‍, രവിന്ദു ഫെര്‍ണാണ്ടോ, വാനുജ സഹന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് സൂര്യവംശി നല്‍കിയത്. കേവലം 11 പന്തില്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സൂര്യവംശിക്ക് സാധിച്ചിരുന്നു. ലിസ്റ്റ് എ ക്രിക്കറ്റിലെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ലോക റെക്കോഡും സൂര്യവംശി സ്വന്തമാക്കി. തുടര്‍ന്നും ആക്രമണം തുടര്‍ന്നു. എന്നാല്‍ സെഞ്ചുറി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കേവലം 29 പന്തില്‍ 94 റണ്‍സുത്ത് താരം മടങ്ങി. ് സിക്‌സും 10 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്‌സ്. ഓപ്പണിംഗ് വിക്കറ്റില്‍ 132 റണ്‍സ് ചേര്‍ത്ത ശേഷമാണ് സൂര്യവംശി മടങ്ങിയത്.

സൂര്യവംശി ക്രീസിലുള്ളപ്പോള്‍ ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ പ്രൊജക്റ്റഡ് സ്‌കോര്‍ 950 വരെയായിരുന്നു. പിന്നീട് കുറയുകയും ചെയ്തു. ഒമ്പതാം ഓവറില്‍ സൂര്യവംശി മടങ്ങിയതിന് പിന്നാലെ ആര്യയും (39) പവലിയനില്‍ തിരിച്ചെത്തി. തുടര്‍ന്ന് വന്നവരില്‍ തിലകിന് പുറമെ റുതുരാജ് ഗെയ്കവാദ് (40), കുമാര്‍ കുശാഗ്ര (39 പന്തില്‍ 36), അനുകൂല്‍ റോയ് (15 പന്തില്‍ 39) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. സൂര്യാന്‍ഷെ ഷെഡ്‌ഗെ (2), നിശാന്ത് സിന്ധു (16), വിപ്രജ് നിഗം (27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. യാഷ് താക്കൂര്‍ (2) പുറത്താവാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 21 ഓവറില്‍ അഞ്ചിന് 154 എന്ന നിലയിലാണ്. യഷ് താക്കൂര്‍ മൂന്ന് വിക്കറ്റെടുത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര: കോലി തിരിച്ചെത്തി, ജയ്സ്വാള്‍ പുറത്ത്; സഞ്ജുവിനെ പരിഗണിച്ചില്ല, ബുമ്ര കളിക്കും
സൂര്യവംശിക്ക് 11 പന്തില്‍ 50, റെക്കോഡ്! ഒരു ഘട്ടത്തില്‍ പ്രൊജക്റ്റഡ് സ്‌കോര്‍ 950, ശ്രീലങ്ക എ ടീമിനെതിരെ ഇന്ത്യക്ക് എയ്ക്ക് വെടിക്കെട്ട് തുടക്കം