24 കോടി നഷ്ടപരിഹാരം വേണം; മന്ത്രിക്കെതിരെ ക്രിക്കറ്റ് ബോർഡിന്‍റെ മാനനഷ്ടക്കേസ്, ശ്രീലങ്കയിൽ ഗുരുതര പ്രതിസന്ധി

Published : Nov 15, 2023, 09:22 PM IST
24 കോടി നഷ്ടപരിഹാരം വേണം; മന്ത്രിക്കെതിരെ ക്രിക്കറ്റ് ബോർഡിന്‍റെ മാനനഷ്ടക്കേസ്, ശ്രീലങ്കയിൽ ഗുരുതര പ്രതിസന്ധി

Synopsis

ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡില്‍ അഴിമതിയാണെന്ന് കായിക മന്ത്രിയായ രോഷൻ റണസിംഗെ ആരോപിച്ചിരുന്നു. കായിക മന്ത്രിയുടെ തുടര്‍ച്ചയായിട്ടുള്ള തെറ്റായ പ്രസ്താവനകൾ ശ്രീലങ്കൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് ആഭ്യന്തരമായും അന്തർദ്ദേശീയമായും സാരമായ ദോഷം വരുത്തിയെന്ന് ബോര്‍ഡ് പറഞ്ഞു.

കൊളംബോ: ലോകകപ്പിലെ നിരാശയുണര്‍ത്തുന്ന പ്രകടത്തിന് ശേഷം ശ്രീലങ്കൻ ക്രിക്കറ്റില്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നു. കായിക മന്ത്രിക്കെതിരെ മാനനഷ്ടകേസ് കൊടുത്തിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ്.  24 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം. ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡില്‍ അഴിമതിയാണെന്ന് കായിക മന്ത്രിയായ രോഷൻ റണസിംഗെ ആരോപിച്ചിരുന്നു. കായിക മന്ത്രിയുടെ തുടര്‍ച്ചയായിട്ടുള്ള തെറ്റായ പ്രസ്താവനകൾ ശ്രീലങ്കൻ ക്രിക്കറ്റിന്റെ പ്രതിച്ഛായയ്ക്ക് ആഭ്യന്തരമായും അന്തർദ്ദേശീയമായും സാരമായ ദോഷം വരുത്തിയെന്ന് ബോര്‍ഡ് പറഞ്ഞു.

നേരത്തെ, ശ്രീലങ്കയുടെ നിരാശാജനകമായ ലോകകപ്പ് പ്രകടനത്തെ തുടര്‍ന്ന് മുഴുവൻ ബോർഡ് അംഗങ്ങളെയും രോഷൻ റണസിംഗെ പുറത്താക്കിയിരുന്നു. അതേസമയം, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന്റെ അംഗത്വം സസ്പെൻഡ് ചെയ്തിരുന്നു. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്, ഐസിസി അംഗം എന്ന നിലയിലുള്ള കടമകൾ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ ഭരണത്തിലും നിയന്ത്രണത്തിലും ​ഗവൺമെന്റ് ഇടപെടൽ നടത്തിയെന്ന് ഐസിസി ആരോപിച്ചു.

ബോർഡിന്റെ സ്വയംഭരണാധികാര വ്യവസ്ഥയിൽ ഗുരുതരമായ ലംഘനമാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് നടത്തിയതെന്നും ഐസിസി അറിയിച്ചു. സസ്പെൻഷന്റെ വ്യവസ്ഥകൾ ഐസിസി ബോർഡ് പിന്നീട് തീരുമാനിക്കും. സെമിയില്‍ കയറാതെ ശ്രീലങ്ക ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായിരുന്നു.

ഇന്ത്യക്കെതിരെ നാണംകെട്ട തോല്‍വിയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് താല്‍ക്കാലിക ബോര്‍ഡിന് ചുമതല നല്‍കിയിരുന്നു. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടന്നെന്നാണ് ഐസിസി നിഗമനം. എന്നാല്‍, പിരിച്ചുവിട്ട നടപടി പിറ്റേദിവസം പിന്‍വലിച്ചിരുന്നു. ലോകകപ്പിലെ പുറത്താകലിന് പിന്നാലെ വിവാദങ്ങള്‍ ശ്രീലങ്കൻ ക്രിക്കറ്റിനെ പിടിച്ച് ഉലയ്ക്കുകയാണ്. രാജ്യത്തെ ആരാധകര്‍ ഇതില്‍ വലിയ നിരാശയിലാണ്. 

രാത്രി കാറിലെത്തിയ യുവതികൾ, ഗേറ്റിന് മുന്നിൽ നിർത്തി ചാടിയിറങ്ങി; സിസിടിവി ഉണ്ടെന്നറിയാതെ ചെയ്ത കാര്യം!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ഹാര്‍ദിക് സ്വന്തമാക്കിയത് വേഗമേറിയ രണ്ടാം അര്‍ധ സെഞ്ചുറി; അഭിഷേക് ശര്‍മ പിന്നിലായി
സഞ്ജു-അഭിഷേക് സഖ്യം നല്‍കിയ വെടിക്കെട്ട് തുടക്കം ഏറ്റെടുത്ത് തിലക്-ഹാര്‍ദിക് കൂട്ടുകെട്ട്; ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ വിജയലക്ഷ്യം