മുന്‍നിര നിരാശ, ഇഷാനും ഹൂഡയും തിളങ്ങി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

Published : Jan 03, 2023, 08:41 PM ISTUpdated : Jan 03, 2023, 08:44 PM IST
മുന്‍നിര നിരാശ, ഇഷാനും ഹൂഡയും തിളങ്ങി; ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍

Synopsis

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ 17 റണ്‍സ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തു. എന്നാല്‍ ആ ഒഴുക്ക് നിലനിര്‍ത്താന്‍ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറില്‍ ഗില്‍ പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍.

മുംബൈ: ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ ശ്രീലങ്കയ്ക്ക് 163 റണ്‍സ് വിജയലക്ഷ്യം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ സഞ്ജു സാംസണ്‍ (5) ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങള്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ ദീപക് ഹൂഡയാണ് (41) ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇഷാന്‍ കിഷന്‍ (29 പന്തില്‍ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയ വാനിന്ദു ഹസരങ്ക ഒരു വിക്കറ്റെടുത്തു. നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശുഭ്മാന്‍ ഗില്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചു.

ഗംഭീര തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ 17 റണ്‍സ് ഇഷാന്‍ കിഷന്‍ അടിച്ചെടുത്തു. എന്നാല്‍ ആ ഒഴുക്ക് നിലനിര്‍ത്താന്‍ പിന്നീട് സാധിച്ചില്ല. മൂന്നാം ഓവറില്‍ ഗില്‍ പുറത്താവുകയും ചെയ്തു. മഹീഷ് തീക്ഷണയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. പേസര്‍മാര്‍ക്കെതിരെ നന്നായി കളിച്ച കിഷന്‍, തീക്ഷണ പന്തെറിയാനെത്തിയപ്പോള്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടി. തുടക്കം മുതല്‍ ബാറ്റ് ചെയ്യാന്‍ ബുദ്ധിമുട്ടിയ സൂര്യകുമാര്‍ യാദവ്, ചാമിക കരുണാരത്‌നെക്കെതിരെ സ്‌കൂപ്പിന് ശ്രമിക്കുമ്പോള്‍ രജപക്‌സയ്ക്ക് ക്യാച്ച് നല്‍കി. ധനഞ്ജയ ഡിസില്‍വയെ ഉയര്‍ത്തിയടിക്കാനുള്ള ശ്രമത്തില്‍ സഞ്ജുവും മടങ്ങി. അതിന് തൊട്ടുമുമ്പ് സഞ്ജു നല്‍കിയ അവസരം ലങ്കന്‍ ഫീല്‍ഡര്‍ വിട്ടുകളഞ്ഞിരുന്നു. 

ഇതോടെ ഇന്ത്യ മൂന്നിന് 46 എന്ന നിലയിലായി. സഞ്ജുവിന് ശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ- ഇഷാന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 31 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഇഷാനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. 29 പന്തില്‍ രണ്ട് സിക്‌സും മൂന്ന് ഫോറം ഉള്‍പ്പെടെയാണ് താരം 37 റണ്‍സെടുത്തത്. സ്‌കോര്‍ 94ല്‍ എത്തിനില്‍ക്കെ ഹാര്‍ദിക്കും മടങ്ങി. 27 പന്തില്‍ 29 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ദീപക് ഹൂഡ- അക്‌സര്‍ പട്ടേല്‍ (20 പന്തില്‍ 31) സഖ്യമാണ് ഇന്ത്യയുടെ സ്‌കോര്‍ 150 കടത്തിയത്. ഇരുവരും 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഹസരങ്കയ്ക്ക് പുറമെ ദില്‍ഷന്‍ മധുഷനക, മഹീഷ് തീക്ഷണ, ചാമിക കരുണാരത്‌നെ, ധനഞ്ജയ ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ശിവം മാവി, യൂസ്‌വേന്ദ്ര ചാഹല്‍, ഉമ്രാന്‍ മാലിക്ക്.

ശ്രീലങ്ക: പതും നിസ്സങ്ക, കുശാല്‍ മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ഭാനുക രജപക്സ, ദസുന്‍ ഷനക, ചാമിക കരുണാരത്നെ, വാനിന്ദു ഹസരങ്ക, മഹീഷ് തീക്ഷണ, ദില്‍ഷന്‍ മധുഷനക, കശുന്‍ രജിത.

അതിദാരുണം ബാബര്‍ അസമിന്റെ റണ്ണൗട്ട്! സഹതാരം ഇമാം ഉല്‍ ഹഖിനോട് കയര്‍ത്ത് പാക് നായകന്‍- വീഡിയോ
 

PREV
Read more Articles on
click me!

Recommended Stories

'കഴിഞ്ഞ 2-3 വര്‍ഷം എനിക്കിങ്ങനെ കളിക്കാന്‍ സാധിച്ചില്ല'; വിശദീകരിച്ച് വിരാട് കോലി
രോഹിത്-കോലി ഷോയ്ക്ക് തല്‍ക്കാലം ഇടവേള; ഇനി ആഭ്യന്തര ക്രിക്കറ്റിലേക്ക്, ശേഷം പുതുവര്‍ഷത്തില്‍ കിവീസിനെതിരെ