മൂന്നാം ടി20 മത്സരത്തിന് മുമ്പ് ലങ്കയ്ക്ക് തിരിച്ചടി; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

Published : Jan 08, 2020, 10:57 PM IST
മൂന്നാം ടി20 മത്സരത്തിന് മുമ്പ് ലങ്കയ്ക്ക് തിരിച്ചടി; സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്

Synopsis

പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ ഇസുരു ഉഡാനയ്ക്ക് ഇന്ത്യക്കെതിരായ മൂന്നാം ടി20യും നഷ്ടമാവും. നേരത്തെ രണ്ടാം ടി20യില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ഫീല്‍ഡ് പന്തെറിയാനെത്തിയില്ല.

പൂനെ: പരിക്കിനെ തുടര്‍ന്ന് ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ ഇസുരു ഉഡാനയ്ക്ക് ഇന്ത്യക്കെതിരായ മൂന്നാം ടി20യും നഷ്ടമാവും. നേരത്തെ രണ്ടാം ടി20യില്‍ താരത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് ഫീല്‍ഡ് പന്തെറിയാനെത്തിയില്ല. എന്നാല്‍ ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. വെള്ളിയാഴ്ച നടക്കുന്ന അവസാന ടി20 ജയിച്ച് പരമ്പര സമനിലയാക്കാന്‍ ഒരുങ്ങുന്ന ലങ്കയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയാണിത്. കഴിഞ്ഞ മത്സരത്തില്‍ ഉഡാന ഇല്ലാത്തത്ത കനത്ത തിരിച്ചടിയായെന്ന് ല്ങ്കന്‍ ക്യാപ്റ്റന്‍ ലസിത് മലിംഗ സമ്മതിച്ചിരുന്നു.

ലങ്കയുടെ ബാറ്റിങ്ങിന് ശേഷം പന്തെറിയുന്നതിന് മുന്നോടിയായി വ്യായാമം ചെയ്യുന്നതിനിടെ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. പുറം ഭാഗത്താണ് പരിക്ക്. തുടര്‍ന്ന് ഒരോവര്‍ പോലും എറിയാതെ താരം പിന്മാറി. പരിക്ക് പൂര്‍ണമായും ഭേദമാവാതെ കളിപ്പിക്കേണ്ടെന്നാണ് കോച്ച് മിക്കി ആര്‍തറുടെ അഭിപ്രായം.

വരും മാസങ്ങളില്‍ കൂടുതല്‍ മത്സരം കളിക്കേണ്ടതിനാല്‍ താരത്തെ ഉടന്‍ കളിപ്പിക്കേണ്ടെന്ന് ആര്‍തര്‍ വ്യക്തമാക്കി. ടി20 ക്രിക്കറ്റില്‍ അടുത്തകാലത്ത് ശ്രീലങ്കയ്ക്ക് ലഭിച്ച മികവുറ്റ ബൗളറാണ് ഉഡാന. നേരത്തെ ഐപിഎല്‍ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരത്തെ സ്വന്തമാക്കിയിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലോകകപ്പ് ഹീറോയെ എന്തിന് വെട്ടി, ഉത്തരം നൽകാതെ സെലക്ടർമാർ; സഞ്ജുവിന് വിശ്രമം നൽകിയതെന്ന് അനൗദ്യോഗിക വിശദീകരണം, ചോദ്യങ്ങൾ ഉയരുന്നു
വെട്ടാൻ ഒരു അവസരം കാത്തിരുന്ന പോലെ! സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരം സഞ്ജു പുറത്ത്