ചെപ്പോക്കിൽ സിക്സ് അടിച്ചു തുടങ്ങി, പിന്നാലെ മടങ്ങി, ഹൈദരാബാദിനെതിരായ നിര്‍ണായക പോരില്‍ നിരാശപ്പെടുത്തി സഞ്ജു

Published : May 18, 2026, 08:29 PM IST
Sanju Samson

Synopsis

ഹൈദരാബാദിനായി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നീതീഷ് എറിഞ്ഞ ആദ്യ പന്ത് നോ ബോളായതോടെ ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ സഞ്ജു സിക്സ് അടിച്ചാണ് അക്കൗണ്ട് തുറന്നത്.

ചെന്നൈ: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള നിര്‍ണായക മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാംസണ് നിരാശ. ഹൈദരാബാദിനെതിരെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നൈക്കായി സഞ്ജു നേരിട്ട രണ്ടാം പന്തില്‍ തന്നെ സിക്സ് അടിച്ചു തുടങ്ങിയെങ്കിലും ഇത്തവണയും പവര്‍ പ്ലേ കടക്കാനായില്ല.

ഹൈദരാബാദിനായി നിതീഷ് കുമാര്‍ റെഡ്ഡിയാണ് ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. നീതീഷ് എറിഞ്ഞ ആദ്യ പന്ത് നോ ബോളായതോടെ ഫ്രീ ഹിറ്റായ അടുത്ത പന്തില്‍ സഞ്ജു സിക്സ് അടിച്ചാണ് അക്കൗണ്ട് തുറന്നത്. അടുത്ത പന്ത് ബൗണ്ടറി അടിച്ച സഞ്ജു ഓവറിലെ അവസാന പന്തിലും ബൗണ്ടറി നേടി ആദ്യ ഓവര്‍ കഴിഞ്ഞപ്പോഴെ 6 പന്തില്‍ 15 റണ്‍സെടുത്തു. പ്രഫുല്‍ ഹിംഗെ എറഞ്ഞ രണ്ടാം ഓവറിലെ അവസാന മൂന്ന് പന്തും ബൗണ്ടറി കടത്തിയ സഞ്ജു ഹാട്രിക്ക് ബൗണ്ടറി നേടി ചെന്നൈ ആരാധകരെ ആവേശത്തിലാഴ്ത്തി.

 

ഇതോടെ മൂന്നാം ഓവര്‍ എറിയായാനായി ഹൈദരാബാദ് നായകന്‍ പാറ്റ് കമിന്‍സ് തന്നെ എത്തി. കമിന്‍സിന്‍റെ ആദ്യ പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദ് സഞ്ജുവിന് സ്ട്രൈക്ക് കൈമാറി. കമിന്‍സിന്‍റെ രണ്ടാം പന്തില്‍ വിക്കറ്റിന് പിന്നില്‍ ക്യാച്ചിനായി ഹൈദരാബാദ് അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ഇതോടെ ഹൈദരാബാദ് റിവ്യു എടുത്തു. എന്നാല്‍ അള്‍ട്രാ എഡ്ജ് പരിശോധനയില്‍ പന്ത് സഞ്ജുവിന്‍റെ ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായതോടെ ചെന്നൈ ആരാധകര്‍ ആശ്വസിച്ചു. എന്നാല്‍ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല.

 

സമാനമായ കമിന്‍സിന്‍റെ അടുത്ത പന്തില്‍ സഞ്ജുവിനെ വിക്കറ്റിന് പിന്നില്‍ ഇഷാന്‍ കിഷന്‍ കൈയിലൊതുക്കി. ക്യാച്ചിനായുള്ള അപ്പീല്‍ അമ്പയര്‍ അനുവദിച്ചതോടെ റുതുരാജുമായി ആലോചിച്ച് സഞ്ജു റിവ്യു എടുത്തു. എന്നാല്‍ അള്‍ട്രാ എഡ്ജില്‍ പന്ത് സഞ്ജുവിന്‍റെ ബാറ്റിലുരസിയെന്ന് വ്യക്തമായതോടെ സീസണിലെ അവസാന ഹോം മത്സരം അവിസ്മരണീയമാക്കാന്‍ സഞ്ജുവിനായില്ല. 13 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും പറത്തിയ സഞ്ജു 27 റണ്‍സെടുത്ത് മടങ്ങി. ഹൈദരാബാദിനെതിരെ തിളങ്ങിയിരുന്നെങ്കില്‍ ഓറഞ്ച് ക്യാപ് പോരാട്ടത്തിലും മുന്നേറാന്‍ അവസരമുണ്ടായിരുന്ന സഞ്ജു ഇപ്പോള്‍ 477 റണ്‍സുമായി എട്ടാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജീവൻമരണപ്പോരില്‍ ഹൈദരാബാദിനെതിരെ നിര്‍ണായക ടോസ് ജയിച്ച് ചെന്നൈ, ആരാധകരെ നിരാശരാക്കി റുതുരാജിന്‍റെ പ്രഖ്യാപനം
മുഷ്ഫിഖുറിന് സെഞ്ച്വറി, രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാന് മുന്നിൽ ഹിമാലയൻ ലക്ഷ്യം; ചരിത്രം തിരുത്താൻ ബംഗ്ലാദേശ്