സ്‌മിത്തിനും വാര്‍ണര്‍ക്കും അടുത്ത തിരിച്ചടി; മടങ്ങിവരവ് വൈകും

By Web TeamFirst Published Mar 8, 2019, 10:31 AM IST
Highlights

വിലക്ക് മാര്‍ച്ച് 28ന് അവസാനിക്കാനിരിക്കേ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഇരുവരെയും ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. 

സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് ‌സ്‌മിത്തിന്‍റെയും ഡേവിഡ് വാര്‍ണറുടെയും തിരിച്ചുവരവ് വൈകും. വിലക്ക് മാര്‍ച്ച് 28ന് അവസാനിക്കാനിരിക്കേ പാക്കിസ്ഥാനെതിരായ പരമ്പരയില്‍ ഇരുവരെയും ഓസ്‌ട്രേലിയന്‍ സെലക്‌ടര്‍മാര്‍ ഉള്‍പ്പെടുത്തിയില്ല. പാക്കിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങള്‍ മാര്‍ച്ച് 28ന് ശേഷം നടക്കുന്നത്. 

ഇന്ത്യന്‍ പരമ്പരയില്‍ കളിക്കുന്ന അതേ ടീമിനെ പാക്കിസ്ഥാന്‍ പരമ്പരയില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ നിലനിര്‍ത്തുകയായിരുന്നു. ഫോമിലല്ലാത്ത ആരോണ്‍ ഫിഞ്ച് തന്നെയാണ് നായകന്‍. പരിക്ക് മൂലം സ്റ്റാര്‍ പേസര്‍ മിച്ചര്‍ സ്റ്റാര്‍ക്കിനെയും ടീമിലുള്‍പ്പെടുത്തിയില്ല. 

സ്‌മിത്തിനും വാര്‍ണറിനും ദേശീയ ടീമില്‍ മടങ്ങിയെത്താന്‍ ഐ പി എല്ലാണ് മികച്ച വഴിയെന്നാണ് സെലക്‌ടര്‍ ട്രവര്‍ ഹോണ്‍സ് വ്യക്തമാക്കിയത്. ലോകത്തിലെ ചില മികച്ച താരങ്ങള്‍ മത്സരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇരുവരും മികവ് കാട്ടട്ടെ എന്നാണ് ഓസീസ് സെലക്‌ടര്‍മാരുടെ നിലപാട്. ഇതോടെ ഐ പി എല്ലിന് ശേഷം മാത്രമേ ഇരുവരുടെയും ഓസീസ് ടീമിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് തീരുമാനമാകു എന്നുറപ്പായി. 

ഓസ്‌ട്രേലിയ സ്‌ക്വാഡ്

ആരോണ്‍ ഫിഞ്ച്(നായകന്‍), അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, ജാസന്‍ ബെഹ്‌റന്‍ഡോര്‍ഫ്, നഥാന്‍ കോള്‍ട്ടര്‍ നൈല്‍, പീറ്റര്‍ ഹാന്‍ഡ്‌സ്കോമ്പ്, ഉസ്‌മാന്‍ ഖവാജ, നേഥാന്‍ ലിയോണ്‍, ഷോണ്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജേ റിച്ചാര്‍ഡ്‌സണ്‍, കെയ്‌ന്‍ വില്യംസണ്‍, മാര്‍ക്കസ് സ്റ്റോയിനിസ്, ആഷ്‌ടണ്‍ ടര്‍ണര്‍, ആഡം സാംപ
 

click me!