അടിയുടെ പൊടിപൂരം, ലഖ്നൗ ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം10 ഓവറിനുള്ളില്‍ അടിച്ചെടുത്ത് ഞെട്ടിച്ച് ഹൈദരാബാദ്

Published : May 08, 2024, 10:33 PM IST
അടിയുടെ പൊടിപൂരം, ലഖ്നൗ ഉയർത്തിയ 166 റണ്‍സ് വിജയലക്ഷ്യം10 ഓവറിനുള്ളില്‍ അടിച്ചെടുത്ത് ഞെട്ടിച്ച് ഹൈദരാബാദ്

Synopsis

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഹെഡും അഭിഷേക് ശര്‍മയും രണ്ടാം ഓവര്‍ മുതല്‍ അടി തുടങ്ങിയ പവര്‍ പ്ലേയ കഴിഞ്ഞപ്പോള്‍ ഹൈദരാബാദ് 107 റണ്‍സിലെത്തിയിരുന്നു.

ഹൈദരാബാദ്: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള ജീവന്‍മരണപ്പോരാട്ടത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം കണ്ണടച്ചു തുറക്കും മുമ്പെ 10 ഓവറിനുള്ളില്‍ അടിച്ചെടുത്ത് സണ്‍റൈസേഴ് ഹൈദരാബാദ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിന്‍റെയും അഭിഷേക് ശര്‍മുടെയും വെടിക്കെട്ട് അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 166 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 9.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ അടിച്ചെടുത്തു. 16 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ട്രാവിസ് ഹെഡ് 30 പന്തില്‍ 89 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച അഭിഷേക് ശര്‍മ 28 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്നു.ജയത്തോടെ ഹൈദരാബാദ് പോയന്‍റ് പട്ടികയില്‍ ചെന്നൈയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ലഖ്നൗ ആറാം സ്ഥാനത്ത് തന്നെയാണ്. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 165-4, സണ്‍റൈസേഴ്സ് ഹൈദരാബാദ് 9.4 ഓവറില്‍ 167-0.

പവര്‍ തുടക്കം

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഏഴ് റണ്‍സ് മാത്രമെടുത്ത ഹെഡും അഭിഷേക് ശര്‍മയും രണ്ടാം ഓവര്‍ മുതല്‍ അടി തുടങ്ങിയ പവര്‍ പ്ലേയ കഴിഞ്ഞപ്പോള്‍ ഹൈദരാബാദ് 107 റണ്‍സിലെത്തിയിരുന്നു. യാഷ് ഠാക്കൂര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ 17ഉം കൃഷ്ണപ്പ ഗൗതം എറിഞ്ഞ മൂന്നാം ഓവറില്‍ 22 ഉം റണ്‍സടിച്ച ഹൈദരാബാദ് രവി ബിഷ്ണോയി എറിഞ്ഞ നാലാം ഓവറില്‍ 17ഉം നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ അഞ്ചാം ഓവറില്‍ 23ഉം യാഷ് ഠാക്കൂര്‍ എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 20 ഉം റണ്‍സടിച്ചു.

പവര്‍ പ്ലേക്ക് ശേഷവും അടി തുടര്‍ന്ന ഹൈദരാബാദ് ആയുഷ് ബദോനി എറിഞ്ഞ ഏഴാം ഓവറില്‍ 19ഉം രവി ബിഷ്ണോയി എറിഞ്ഞ എട്ടാം ഓവറില്‍ 17ഉം റണ്‍സടിച്ചു. നവീന്‍ ഉള്‍ ഹഖിന്‍റെ എട്ടാം ഓവരില്‍ 14 റണ്‍സെടുത്ത ഹൈദരാബാദ് യാഷ് ഠാക്കൂര്‍ എറിഞ്ഞ പത്താം ഓവറിലെ നാലാം പന്തില്‍ അഭിഷേക് ശര്‍മയുടെ സിക്സിലൂടെ വിജയത്തിലെത്തി. ലഖ്നൗ ഇന്നിംഗ്സിലാകെ നാല് സിക്സ് മാത്രം പറത്തിയപ്പോള്‍ അഭിഷേക് ശര്‍മയും ട്രാവിസ് ഹെഡും ചേര്‍ന്ന് 14 സിക്സ് പറത്തി.

'ശരിക്കും ഡിഫന്‍സ് മിനിസ്റ്റർ', പവർപ്ലേയില്‍ വീണ്ടും രാഹുലിന്‍റെ 'ടെസ്റ്റ്' കളി, വിമർശനവുമായി ആരാധകര്‍

നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്തത്തിലാണ് 165 റണ്‍സെടുത്തത്. 55 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആയുഷ് ബദോനിയാണ് ലഖ്നൗവിന്‍റെ ടോപ് സ്കോറര്‍. മുന്‍നിര നിരാശപ്പെടുത്തിയപ്പോള്‍ ബദോനിയും 48 റണ്‍സുമായി പുറത്താകാതെ നിന് നിക്കോളാസ് പുരാനും ചേര്‍ന്ന 99 റണ്‍സിന്‍റെ ആഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ലഖ്നൗവിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 12 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. പവര്‍ പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 27 റണ്‍സ് മാത്രമെടുത്ത ലഖ്നൗ 10 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സ് മാത്രമെ എടുത്തിരുന്നുള്ളു. 33 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ രാഹുൽ നിരാശപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'അവന് ടി20യെ പറ്റു, ഏകദിനം കളിക്കാനുള്ള ഫിറ്റ്നെസില്ല', ചെന്നൈ ടീമിലെ സഞ്ജുവിന്‍റെ സഹതാരത്തെക്കുറിച്ച് ഉത്തപ്പ
ജയ്സ്വാളിന് ഇടമില്ല, ജഡേജക്ക് ലാസ്റ്റ് ചാന്‍സ്, ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍