
ഹൈദരാബാദ്: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഹൈദരാബാദിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഹൈദരാബാദിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രാജസ്ഥാനും ഹൈദരാബാദും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഐപിഎൽ പതിനേഴാം സീസണിലെ ഏറ്റവും ശക്തരായ ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും കൂടിയാണ് നേർക്കുനേർ വരുന്നത്.
ഒൻപതാം ജയത്തോടെ രാജസ്ഥാന്‍ പ്ലേ ഓഫിൽ സ്ഥാനം ഉറപ്പിക്കാൻ ഇറങ്ങുമ്പോൾ ആറാം ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിർത്തുകയാണ് സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ലക്ഷ്യം. ബാറ്റർമാർ അരങ്ങു വാഴുന്ന ഈ സീസണിൽ സ്കോർബോർഡിൽ ഇരുന്നൂറിലേറെ റൺസെത്തുന്നത് പതിവുകാഴ്ചയാണ്. അതില്‍ തന്നെ ഹൈദരാബാദ് 250 റൺസിലേറെ നേടിയത് മൂന്നുതവണ. ട്രാവിസ് ഹെഡ്, അഭിഷേക് ശർമ്മ, എയ്ഡൻ മാർക്രം, ഹെൻറിച് ക്ലാസൻ, അബ്ദുൽ സമദ് എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് ഹൈദരാബാദിന്റെ റൺവേട്ട.
അവസാന ഓവറില്‍ സിംഗിളോടാന്‍ വിസമ്മതിച്ച് ധോണി, ഡബിള്‍ ഓടി തിരിച്ചെത്തി ഡാരില്‍ മിച്ചല്‍
റൺ പിന്തുടരുമ്പോൾ മികവ് നിലനിർത്താനാവുന്നില്ലെന്നതാണ് ഹൈദരാബാദിന്‍റെ പ്രതിസന്ധി. അവസാന രണ്ടുകളിയിലും 200 റൺസിലേറെ പിന്തുടർന്നപ്പോൾ നേരിട്ടത് കനത്ത തോൽവി. പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തുന്നത് ശീലമാക്കിയ ട്രെന്‍റ് ബോൾട്ട് നയിക്കുന്ന രാജസ്ഥാൻ ബൗളിംഗ് നിര ഇത്തവണ ഇരുന്നൂറ് റൺസിലേറെ വഴങ്ങിയത് ഒറ്റത്തവണമാത്രമാണ്. ഡെത്ത് ഓവറുകളിൽ സന്ദീപ് ശർമ്മയും മധ്യഓവറുകളിൽ യുസ്‍വേന്ദ്ര ചഹലും ക്യാപ്റ്റൻ സഞ്ജുവിന് കാര്യങ്ങൾ എളുപ്പമാക്കുന്നു.
യശസ്വി ജയ്സ്വാൾ, ജോസ് ബട്‍ലർ, സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരുൾപ്പെട്ട ബാറ്റിംഗ് നിരയും അതിശക്തം. അസാധ്യമെന്ന് കരുതിയ സ്കോറുകൾപോലും രാജസ്ഥാൻ അനായാസം മറികടന്നതും ഹൈദരാബാദിന്റെ നെഞ്ചിടിപ്പേറ്റും. ഈ സീസണില്‍ നേടിയ എട്ട് ജയങ്ങളില്‍ ആറും റണ്‍സ് പിന്തുടര്‍ന്നാണെന്നത് രാജസ്ഥാന്‍റെ ബാറ്റിംഗ് കരുത്ത് വ്യക്തമാക്കുന്നു. സണ്‍ റൈസേഴ്സ് ഹൈദരാബാദാകട്ടെ ആദ്യം ബാറ്റ് ചെയ്തശേഷം ഒറു മത്സരത്തില്‍ മാത്രമാണ് തോറ്റത്. ഇതുവരെ പരസ്പരം കളിച്ച 18 മത്സരങ്ങളില്‍ ഇരു ടീമുകളും ഒമ്പത് മത്സരങ്ങള്‍ വീതം ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!