Suresh Raina : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്ക്ക് മാലദ്വീപ് സര്‍ക്കാരിന്റ ആദരം

Published : Mar 20, 2022, 12:13 PM IST
Suresh Raina : മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്ക്ക് മാലദ്വീപ് സര്‍ക്കാരിന്റ ആദരം

Synopsis

ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ് (Roberto Carlos), ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവല്‍, മുന്‍ ഇന്ത്യന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഡച്ച് ഫുട്‌ബോളര്‍ എഡ്ഗാര്‍ഡ് ഡേവിഡ്‌സ് എന്നിവരുള്‍പ്പെടെയുള്ള 16 മുന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പമാണ് റെയ്‌നും നോമിനേറ്റ് ചെയ്യപ്പെട്ടത്. 

മാലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയ്ക്ക് (Suresh Raina) മാലദ്വീപ് സര്‍ക്കാരിന്റെ ആദരം. ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ മാനിച്ച്  സ്‌പോര്‍ട്‌സ് ഐക്കണ്‍ അവാര്‍ഡാണ് റെയ്‌നയ്ക്ക് നല്‍കിയത്. ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോളര്‍ റോബര്‍ട്ടോ കാര്‍ലോസ് (Roberto Carlos), ജമൈക്കന്‍ സ്പ്രിന്റര്‍ അസഫ പവല്‍, മുന്‍ ഇന്ത്യന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സനത് ജയസൂര്യ, മുന്‍ ഡച്ച് ഫുട്‌ബോളര്‍ എഡ്ഗാര്‍ഡ് ഡേവിഡ്‌സ് എന്നിവരുള്‍പ്പെടെയുള്ള 16 അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പമാണ് റെയ്‌നും നോമിനേറ്റ് ചെയ്യപ്പെട്ടത്. 

2011 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരങ്ങളില്‍ ഒരാളാണ് റെയ്‌ന. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പം നാല് തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടവും സ്വന്തമാക്കി. ടി20 കരിയറില്‍ ഒന്നാകെ 6000 റണ്‍സും പിന്നീട് 8000ഉം തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് റെയ്‌ന. 

ഐപിഎല്ലില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ താരവും റെയ്‌നയാണ്. ചാംപ്യന്‍സ് ലീഗ് ടി20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികലും റെയ്‌നയുടെ പേരിലാണ്.

കഴിഞ്ഞ ദിവസം റെയ്‌ന പുരസ്‌കാരം ഏറ്റുവാങ്ങി. ബംഗ്ലാദേശ് കായികമന്ത്രി മുഹമ്മദ് സാഹിര്‍ ഹസന്‍ റസ്സല്‍, സൗദി അറേബ്യയുടെ കായിക സഹമന്ത്രി അല്‍-ഖാദി ബദര്‍ അബ്ദുള്‍ റഹ്‌മാന്‍, മാലദ്വീപ് ടെന്നിസ് അസോസിയേഷന്‍ പ്രസിഡന്റ് അഹമ്മദ് നസീര്‍ എന്നിവരെല്ലാം ചടങ്ങില്‍ പങ്കെടുത്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍
സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍