ധോണി തിരിച്ചുവരുമോ..? ഉറ്റ സുഹൃത്തായ സുരേഷ് റെയ്‌ന മറുപടി പറയുന്നു

Published : Jun 02, 2020, 12:11 PM ISTUpdated : Jun 02, 2020, 06:34 PM IST
ധോണി തിരിച്ചുവരുമോ..? ഉറ്റ സുഹൃത്തായ സുരേഷ് റെയ്‌ന മറുപടി പറയുന്നു

Synopsis

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാവിയെ കുറിച്ചൊന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് സുരേഷ് റെയ്‌ന. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുമായി സംസാരിക്കുമ്പോഴാണ് റെയ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ ഭാവിയെ കുറിച്ചൊന്നും പ്രവചിക്കാന്‍ കഴിയില്ലെന്ന് സുരേഷ് റെയ്‌ന. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുമായി സംസാരിക്കുമ്പോഴാണ് റെയ്‌ന ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ദേശീയ ടീമിന്റെ ഭാഗമല്ലെങ്കിലും ഐപിഎല്ലില്‍ ധോണി നയിക്കുന്ന സിഎസ്‌കെ ടീമിന്റെ ഭാഗമാണ് റെയ്ന. ഉറ്റ സുഹൃത്തും.

ഇപ്പോള്‍ ധോണിയുടെ ഭാവിയെ കുറിച്ച് സൂചന നല്‍കിയിരിക്കുകയാണ് റെയ്‌ന. ക്രിക്കറ്റില്‍ ഇനിയും തുടരണോ വേണ്ടയോ എന്നുള്ളതൊക്കെ ധോണിയുടെ വ്യക്തിപരമായ തീരുമാനമാണെന്ന് റെയ്‌ന പറയുന്നത്. താരം തുടര്‍ന്നു... ''ദേശീയ ടീമിനു വേണ്ടി ഇനി കളിക്കണമോയെന്നത് ധോണിയുടെ വ്യക്തിപരമായ തീരുമാനമാണ്. ഇപ്പോഴും മികച്ച ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്. 

പുതിയ പല ഷോട്ടുകളും ധോണി കളിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മനസില്‍ എന്തോയുണ്ടെന്നാണ് തനിക്കു തോന്നുന്നത്. കളി നിര്‍ത്തണോ, തുടരണമോയെന്ന് തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തോട് ഇതേക്കുറിച്ചു ഞങ്ങള്‍ക്കു ചോദിക്കാന്‍ കഴിയില്ല.'' റെയ്‌ന പറഞ്ഞു. 

ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ട ശേഷം ധോണി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയിട്ടില്ല. താരം വിരമിച്ചെന്ന് അടുത്തിടെ വ്യാജവാര്‍ത്ത പരന്നിരുന്നു. അതിനെതിരെ രൂക്ഷമായിട്ടാണ് ധോണിയുടെ ഭാര്യ സാക്ഷി പ്രതികരിച്ചിരുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

തകര്‍ത്തടിച്ചശേഷം ബാറ്റിംഗ് തകര്‍ച്ച, ഒടുവില്‍ വിഷ്ണു വിനോദിന്‍റെ ഹൈ ഇംപാക്ട്, മുംബൈക്കെതിരെ പഞ്ചാബിന് മികച്ച സ്കോര്‍
ഹാർദിക്കും സൂര്യയുമില്ല; പഞ്ചാബിനെതിരെ മുംബൈ ഇന്ത്യൻസിന് പുതിയ നായകൻ, സീസണിലെ മൂന്നാമത്തെ ക്യാപ്റ്റനായി ബുംറ