
ചെന്നൈ: സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്. ടി20 ക്രിക്കറ്റ് ഏകദിന ക്രിക്കറ്റില്‍ നിന്ന് വ്യത്യസ്തമാണെന്നും ഏകദിന ക്രിക്കറ്റില്‍ ഇന്ത്യക്കായി അധികം കളിച്ചു പരിചയമില്ലാത്തത് സൂര്യയുടെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നും ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദ്രാവിഡ് പറഞ്ഞു.
ഏകദിന പരമ്പരക്ക് തൊട്ടു മുമ്പ് ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റത് നിര്‍ഭാഗ്യകരമാണ്.ഇന്ത്യക്കായി നാലാം നമ്പറില്‍ ശ്രേയസിന് തിളങ്ങാന്‍ കഴിയുമായിരുന്നു. ദീര്‍ഘകാലം ആ സ്ഥാനത്ത് കളിക്കുന്ന ബാറ്ററാണ് ശ്രേയസ്. അതുകൊണ്ടുതന്നെ സൂര്യകുമാറിന്‍റെ ഇപ്പോഴത്തെ ഫോമില്‍ ടീമിന് വലിയ ആശങ്കയില്ല. മുംബൈയിലും വിശാഖപട്ടണത്തും സൂര്യ പുറത്തായത് മികച്ച രണ്ട് പന്തുകളിലായിരുന്നുവെന്നും ദ്രാവിഡ് പറഞ്ഞു.
ദീര്‍ഘകാലമായി ടി20 ക്രിക്കറ്റിലും ഐപിഎല്ലിലും കളിക്കുന്ന താരമാണ് സൂര്യകുമാര്‍. ടി20 ക്രിക്കറ്റില്‍ സമ്മര്‍ദ്ദം നിറഞ്ഞ ഒട്ടേറെ മത്സരങ്ങളില്‍ അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ ഇന്ത്യക്കായോ ആഭ്യന്തര ക്രിക്കറ്റിലോ അധികം ഏകദിന മത്സരങ്ങള്‍ കളിക്കാന്‍ സൂര്യകുമാറിന് കഴിഞ്ഞിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെയില്‍ കളിക്കുന്നത് മാത്രമാണ് ഇതിനൊരു അപവാദം.
ഏകദിന ക്രിക്കറ്റില്‍ പരിചയസമ്പത്ത് വളരെ പ്രധാനമാണ്.13 വര്‍ഷമായി ടി20യും ലിസ്റ്റ് എ മത്സരങ്ങലിലും കളിക്കുന്ന സൂര്യകുമാര്‍ 242 ടി20 മത്സരം കളിച്ചപ്പോള്‍ 124 ഏകദിന മത്സരങ്ങള്‍ മാത്രമെ കളിച്ചിട്ടുള്ളു. അതുകൊണ്ട് ടി20 ക്രിക്കറ്റിലെ പരിചയസമ്പത്ത് ഏകദിന ക്രിക്കറ്റില്‍ സൂര്യയില്‍ നിന്ന് പ്രതീക്ഷിക്കാനാവില്ലെന്നും ദ്രാവിഡ് പറഞ്ഞു.ഓസ്ട്രേലിയക്കെതിരായ ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായിരുന്നു. നാളെ ചെന്നൈയില്‍ നടക്കുന്ന മൂന്നാം മത്സരത്തില്‍ സൂര്യ വീണ്ടും നാലാം നമ്പറില്‍ ഇറങ്ങാനുള്ള സാധ്യത കുറവാണ്. സൂര്യക്ക് പകരം ഇഷാന്‍ കിഷന് പകരം നാലാം നമ്പറില്‍ ഇറങ്ങിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!