'നല്ല മനുഷ്യര്‍ക്ക്, നല്ല കാര്യങ്ങള്‍ വന്നു ചേരും'; സെഞ്ചുറി നേടിയതിന് രോഹിത്തിനെ വാഴ്ത്തി സൂര്യകുമാര്‍

Published : Feb 09, 2025, 09:35 PM IST
'നല്ല മനുഷ്യര്‍ക്ക്, നല്ല കാര്യങ്ങള്‍ വന്നു ചേരും'; സെഞ്ചുറി നേടിയതിന് രോഹിത്തിനെ വാഴ്ത്തി സൂര്യകുമാര്‍

Synopsis

ഗംഭീര തുടക്കമാണ് രോഹിത് - ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു.

കട്ടക്ക്: ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കട്ടക്ക്, ബരാബതി സ്റ്റേഡിയത്തില്‍ 90 പന്തില്‍ 119 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍  ഏഴ് സിക്‌സും 12 ഫോറും ഉള്‍പ്പെടും. അടുത്തിടെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരയിലും മോശം ഫോമിനെ തുടര്‍ന്ന് പഴി കേട്ടിരുന്നു താരം. ഇനിയും ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കരുതെന്നും വിരമിക്കണമെന്നും വാദിച്ചവരുണ്ട്. എന്നാല്‍ വിമര്‍ശനകര്‍ക്കുള്ള മറുപടിയാണ് രോഹിത് കട്ടക്കില്‍ നല്‍കിയത്.

ഗംഭീര തുടക്കമാണ് രോഹിത് - ഗില്‍ സഖ്യം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 136 റണ്‍സ് ചേര്‍ത്തു. സെഞ്ചുറിക്ക് പിന്നാലെ രോഹിത്തിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇതില്‍ ഇന്ത്യന്‍ ടി20 ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന്റെ സഹതാരവുമായ സൂര്യകുമാര്‍ യാദവുമുണ്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറില്‍ സൂര്യ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ... ''നല്ല മനുഷ്യര്‍ക്ക്, നല്ല കാര്യങ്ങള്‍ സംഭവിക്കും. ദൈവം, മഹാനാണ്.'' സൂര്യ കുറിച്ചിട്ടു. രോഹിത്തിനെ വാഴ്ത്തികൊണ്ടുള്ള മറ്റും ചില പോസ്റ്റുകള്‍ വായിക്കാം... 

ഏകദിനത്തില്‍ തന്റെ 32-ാം സെഞ്ചുറിയാണ് രോഹിത് നേടിയത്. ഫോം കണ്ടെത്താനാവാതെ കുഴയുമ്പോവാണ് സെഞ്ചുറിയുമായി താരം തിരിച്ചെത്തുന്നത്. എന്തായാലും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കൊരുങ്ങുന്ന ഇന്ത്യക്ക് രോഹിത്തിന്റെ ഫോം തുണയാവും. നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് (69), ബെന്‍ ഡക്കറ്റ് (65), ലിയാം ലിവിംസ്റ്റണ്‍ (41) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 49.5 ഓവറില്‍ എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്ത്തി. അരങ്ങേറ്റക്കാരന്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ഒരു വിക്കറ്റാണ് നേടാന്‍ സാധിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്