സൂര്യകുമാര്‍ യാദവ് പുറത്ത്; പകരം യുവതാരം; ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുത്ത് വസീം ജാഫർ

Published : Sep 04, 2023, 04:17 PM IST
 സൂര്യകുമാര്‍ യാദവ് പുറത്ത്; പകരം യുവതാരം;  ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുത്ത് വസീം ജാഫർ

Synopsis

വസീം ജാഫര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ അത്ഭുതങ്ങളൊന്നുമില്ല. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും എത്തുന്ന ടീമില്‍ വണ്‍ ഡൗണായി വിരാട് കോലിയാണുള്ളത്

മുംബൈ: ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മലയാളി താരം സഞ്ജു സാംസണ് ലോകകപ്പ് ടീമില്‍ ഇടമുണ്ടാകില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവരുന്നത്. അതിനിടെ, ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തെര‍ഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ വസീം ജാഫര്‍.

വസീം ജാഫര്‍ തെരഞ്ഞെടുത്ത 15 അംഗ ടീമില്‍ അത്ഭുതങ്ങളൊന്നുമില്ല. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും എത്തുന്ന ടീമില്‍ വണ്‍ ഡൗണായി വിരാട് കോലിയാണുള്ളത്. ശ്രേയസ് അയ്യരും ജാഫറിന്‍റെ ടീമിലുണ്ട്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവിന് പകരം യുവതാരം തിലക് വര്‍മക്കാണ് ജാഫര്‍ ഇടം നല്‍കിയിരിക്കുന്നത് എന്നതാണ് ഏറ്റവും വലിയ സര്‍പ്രൈസ്. തിലക് വര്‍മ ഇതുവരെ ഏകദിനങ്ങളില്‍ കളിച്ചിട്ടില്ല. അതേസമയം, നിരവധി അവസരം ലഭിച്ചിട്ടും ഏകദിനങ്ങളില്‍ തിളങ്ങാന്‍ കഴിയാത്തതാണ് സൂര്യകുമാറിനെ ഒഴിവാക്കാന്‍ കാരണം.

ശ്രേയസ്, കോലി, ഇഷാൻ, നേപ്പാളിനെതിരെ 'കൈവിട്ട കളി'യുമായി ഇന്ത്യ, ആദ്യ 5 ഓവറിനുള്ളിൽ നിലത്തിട്ടത് 3 ക്യാച്ച്

വിക്കറ്റ് കീപ്പര്‍മാരായി കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമാണ് ജാഫറിന്‍റെ ടീമിലുള്ളത്. ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ഹാര്‍ദ്ദിക് പാണ്ഡ്യയും ജാഫറിന്‍റെ ടീമിലുണ്ട്. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ കളിക്കുമ്പോള്‍ പേസ് ഓള്‍ റൗണ്ടറായി ഷാര്‍ദ്ദുല്‍ താക്കൂറും സ്പിന്‍ ഓള്‍ റൗണ്ടറായി അക്സര്‍ പട്ടേലും ജാഫറിന്‍റെ ടീമിലുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നറായി കുല്‍ദീപ് യാദവാണ് ജാഫറിന്‍റെ ടീമിലുള്ളത്. മലയാളി താരം സഞ്ജു സാംസണെ ജാഫര്‍ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

അതേസമയം, ഏകദിന ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ സെലക്ടര്‍മാര്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ടീം പ്രഖ്യാപിക്കാന്‍ ഐസിസി അനുവദിച്ച സമയപരിധി നാളെയാണ് അവസാനിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്