ടി20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ജേസണ്‍ റോയ് പുറത്ത്

Published : Sep 02, 2022, 03:43 PM IST
ടി20 ലോകകപ്പ്: ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ജേസണ്‍ റോയ് പുറത്ത്

Synopsis

പേസര്‍മാരായ മാര്‍ക്ക് വുഡും, ക്രിസ് വോക്സും ഇഗ്ലീഷ് പേസ് നിരയില്‍ തിരിച്ചെത്തിയപ്പോള്‍,  ഇന്ത്യക്കെതിരെ തിളങ്ങിയ റീസ് ടോപ്‌ലിയും ടീമില്‍ ഇടം നേടി. ജേസണ്‍ റോയിക്ക് പുറമെ മാറ്റ് പാര്‍ക്കിന്‍സണാണ് ലോകകപ്പ് ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ട മറ്റൊരു താരം.

ലണ്ടന്‍: ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മോശം ഫോമിലുള്ള ഓപ്പണര്‍ ജേസണ്‍ റോയിയെ 15 അംഗ ടീമിലേക്ക് പരിഗണിച്ചില്ല. ജോസ് ബട്‌ലര്‍ നയിക്കുന്ന ടീമില്‍ ടെസ്റ്റ് ടീം നായകന്‍ ബെന്‍ സ്റ്റോക്സും ഉണ്ട്. മൊയിന്‍ അലി, ജോണി ബെയര്‍സ്റ്റേോ, ലിയാം ലിവിങ്സ്റ്റണ്‍, ഡേവിഡ് മലന്‍,ക്രിസ് ജോര്‍ദ്ദാന്‍, സാം കറന്‍ എന്നീ പ്രധാന താരങ്ങളെല്ലാം ടീമിലുണ്ട്.

പേസര്‍മാരായ മാര്‍ക്ക് വുഡും, ക്രിസ് വോക്സും ഇഗ്ലീഷ് പേസ് നിരയില്‍ തിരിച്ചെത്തിയപ്പോള്‍,  ഇന്ത്യക്കെതിരെ തിളങ്ങിയ റീസ് ടോപ്‌ലിയും ടീമില്‍ ഇടം നേടി. ജേസണ്‍ റോയിക്ക് പുറമെ മാറ്റ് പാര്‍ക്കിന്‍സണാണ് ലോകകപ്പ് ടീമില്‍ നിന്ന് അപ്രതീക്ഷിതമായി തഴയപ്പെട്ട മറ്റൊരു താരം.ലങ്കാഷെയര്‍ ലെഗ് സ്പിന്നറായ പാര്‍ക്കിന്‍സണെ ആദില്‍ റഷീദിന് ബാക്ക് അപ്പായി തെരഞ്ഞെടുക്കുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ.

ഏഷ്യാ കപ്പ്: ഒരു യുവതാരം അത് ചെയ്യാതിരുന്നത് നന്നായി, കോലിയെ വിമര്‍ശിച്ച് ഗംഭീര്‍

ലോകകപ്പിനുളള 15 അംഗ ടീമിന് പുറമെ പാക്കിസ്ഥാന്‍ പര്യടനത്തിനുള്ള 19 അംഗ ടീമിനെയും ഇംഗ്ലണ്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ടി20യില്‍ അഞ്ച് പുതുമുഖങ്ങളാണ് പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ട് ടീമിലുള്ളത്. കെന്‍റ് ബാറ്റര്‍ ജോര്‍ദാന്‍ കോക്സ്, മിഡില്‍സെക്സ് സീമര്‍ ടോം ഹെം, സറെ ബാറ്റര്‍ വില‍്‍ ജാക്സ്, പേസ് ബൗളര്‍ ഒലി സ്റ്റോണ്‍, ലങ്കാഷെയര്‍ സീമര്‍ ലൂക്ക് വുഡ് എന്നിവരാണ് പുതുമുഖങ്ങള്‍. ജോസ് ബട്‌ലറാണ് നായകനെങ്കിലും തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമിക്കുന്ന ബട്‌ലര്‍ക്ക് പകരം മൊയീന്‍ അലിയാവും പരമ്പരയുടെ തുടക്കത്തില്‍ ഇംഗ്ലണ്ടിനെ നയിക്കുക എന്നാണ് സൂചന. പാക് പരമ്പരക്കുള്ള ടീമിലും പേസര്‍മാരായ മാര്‍ക്ക് വുഡും ക്രിസ് വോക്സും ഉണ്ട്.

ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയിലാണ് ടി20 ലോകകപ്പ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അവസാന തീയതിയായ ഈ മാസം 15ന് മുമ്പ് പ്രഖ്യാപിക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ശ്രേയസ് പുറത്തിരിക്കും, ഇഷാന്‍ കിഷന്‍ മൂന്നാമന്‍; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് ആദ്യ ടി20ക്ക്, സാധ്യതാ ഇലവന്‍
പരിഭവങ്ങളില്ല, തന്‍റെ നാട്ടിലെത്തിയ സഞ്ജുവിനെ സ്നേഹത്തോടെ കെട്ടിപ്പിടിച്ച് ജിതേഷ് ശര്‍മ; ആരാധകരെല്ലാം ഡബിൾ ഹാപ്പി!