ഒരോവറില്‍ അഞ്ച് പന്ത് മാത്രം! ലോകകപ്പിലെ ഓസീസ്-അഫ്‌ഗാന്‍ മത്സരത്തില്‍ അംപയറുടെ ആന മണ്ടത്തരം

Published : Nov 04, 2022, 06:32 PM ISTUpdated : Nov 04, 2022, 06:40 PM IST
ഒരോവറില്‍ അഞ്ച് പന്ത് മാത്രം! ലോകകപ്പിലെ ഓസീസ്-അഫ്‌ഗാന്‍ മത്സരത്തില്‍ അംപയറുടെ ആന മണ്ടത്തരം

Synopsis

മത്സരത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. അഡ്‌ലെയ്‌ഡില്‍ നാല് റണ്‍സിന്‍റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. 

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ സൂപ്പര്‍-12 റൗണ്ടില്‍ ഓസ്ട്രേലിയ-അഫ്‌ഗാനിസ്ഥാന്‍ മത്സരത്തില്‍ ആന അംപയറിംഗ് മണ്ടത്തരം. ഓസ്ട്രേലിയന്‍ ഇന്നിംഗ്‌സിലെ ഒരോവറില്‍ അഞ്ച് പന്തുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓസീസ് ഇന്നിംഗ്‌സിലെ നാലാം ഓവറില്‍ ഡേവിഡ് വാര്‍ണറും മിച്ചല്‍ മാര്‍ഷും ക്രീസില്‍ നില്‍ക്കേ അഞ്ച് പന്തുകള്‍ മാത്രമാണ് നവീന്‍ ഉള്‍ ഹഖ് എറിഞ്ഞത്. എന്നാല്‍ ഇക്കാര്യം അംപയര്‍ ശ്രദ്ധിച്ചില്ല. 

നവീന്‍റെ ഓവറിലെ ആദ്യ പന്തില്‍ മിച്ചല്‍ മാര്‍ഷും രണ്ടാം പന്തില്‍ ഡേവിഡ് വാര്‍ണറും സിംഗിളുകള്‍ എടുത്തു. മൂന്നാം പന്ത് മാര്‍ഷ് ബൗണ്ടറിയാക്കി മാറ്റിയപ്പോള്‍ നാലാം പന്തില്‍ ഇരുവരും മൂന്ന് റണ്‍സ് ഓടിയെടുത്തു. അഫ്‌ഗാന്‍ താരങ്ങളുടെ പാളിയ ത്രോ മുതലെടുത്തായിരുന്നു വാര്‍ണറുടെയും മാര്‍ഷിന്‍റേയും മിന്നലോട്ടം. അഞ്ചാം പന്ത് വാര്‍ണര്‍ മിസ്സാക്കിയപ്പോള്‍ അംപയര്‍ ഓവര്‍ പൂര്‍ത്തിയായതായി അറിയിക്കുകയായിരുന്നു. 

മത്സരത്തില്‍ ഓസ്‌ട്രേലിയയെ വിറപ്പിച്ച് അഫ്ഗാനിസ്ഥാന്‍ കീഴടങ്ങി. അഡ്‌ലെയ്‌ഡില്‍ നാല് റണ്‍സിന്‍റെ ജയമാണ് ഓസീസ് സ്വന്തമാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിറങ്ങിയ ഓസീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടിയപ്പോള്‍ അഫ്‌ഗാന്‍റെ പോരാട്ടം 20 ഓവറില്‍ 164-7 എന്ന സ്കോറില്‍ അവസാനിച്ചു. 23 പന്തില്‍ പുറത്താവാതെ 48 റണ്‍സെടുത്ത റാഷിദ് ഖാന്‍റെ പോരാട്ടം പാഴായി. ഗുല്‍ബാദിന്‍ നൈബ് 39 ഉം റഹ്‌മാനുള്ള ഗുര്‍ബാസ് 30 ഉം ഇബ്രാഹിം സദ്രാന്‍ 26 ഉം റണ്‍സെടുത്തു. ജോഷ് ഹേസല്‍വുഡ്, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ഓസീസിന് 30 പന്തില്‍ 45 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷും 32 ബോളില്‍ പുറത്താവാതെ 54 നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലുമാണ് മോശമല്ലാത്ത സ്കോര്‍ ഉറപ്പിച്ചത്. ഡേവിഡ് വാര്‍ണര്‍ 25ലും നായകന്‍ മാത്യൂ വെയ്‌ഡ് 6 റണ്‍സിലും പുറത്തായി. നവീന്‍ ഉള്‍ ഹഖ് 21 റണ്‍സിന് മൂന്നും ഫസല്‍ഹഖ് ഫറൂഖി 29ന് രണ്ടും വിക്കറ്റ് നേടി. 

അവസാനം വരെ പൊരുതി റാഷിദ്; ഓസീസിനെ വിറപ്പിച്ച് അഫ്ഗാന്‍ കീഴടങ്ങി, ആതിഥേയര്‍ക്ക് ഇനിയും സെമി സാധ്യത

PREV
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി:പൊരുതിയത് സഞ്ജു മാത്രം, ആന്ധ്രക്കെതിരെ കേരളത്തിന് വമ്പന്‍ തോല്‍വി
ക്വിന്റണ്‍ ഡി കോക്കിന് സെഞ്ചുറി; ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക കൂറ്റന്‍ സ്‌കോറിലേക്ക്