Latest Videos

പാകിസ്ഥാനെ ഫൈനലില്‍ വേണം; ഇംഗ്ലണ്ടിനെതിരെ സെമിക്ക് കച്ചമുറുക്കി ടീം ഇന്ത്യ, ടോസ് അറിയാം

By Jomit JoseFirst Published Nov 10, 2022, 1:05 PM IST
Highlights

ഇന്ന് ഉച്ചതിരിഞ്ഞും വൈകിട്ടും അഡ്‌ലെയ്‌ഡില്‍ മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ 20 ഓവര്‍ വീതമുള്ള ആവേശ മത്സരം നടക്കുമെന്നാണ് ഏവര്‍ക്കും പ്രതീക്ഷ. 

അഡ്‌ലെയ്‌ഡ്: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ഫൈനല്‍ ഉറപ്പിക്കാന്‍ ടീം ഇന്ത്യ അല്‍പസമയത്തിനകം ഇറങ്ങും. അഡ്‌ലെയ്‌ഡ് ഓവലില്‍ ഇംഗ്ലണ്ടിനെതിരെ രണ്ടാം സെമിയില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായികുന്നു. ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ ഡേവിഡ് മലാനും മാര്‍ക്ക് വുഡും കളിക്കുന്നില്ല. ഫിലിപ് സാള്‍ട്ടും ക്രിസ് ജോര്‍ദാനുമാണ് പകരക്കാര്‍. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് റിഷഭ് പന്തിനെ രോഹിത് ശര്‍മ്മ നിലനിര്‍ത്തി. 

ഇന്ത്യന്‍ ടീം: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Rishabh Pant(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.

ഇംഗ്ലണ്ട് ടീം: Jos Buttler(w/c), Alex Hales, Philip Salt, Ben Stokes, Harry Brook, Liam Livingstone, Moeen Ali, Sam Curran, Chris Jordan, Chris Woakes, Adil Rashid.

കാലാവസ്ഥ

മത്സരവേദിയായ അഡ്‌ലെയ്‌ഡില്‍ ഇന്നലെ രാത്രി പൂര്‍ണമായും മഴയായിരുന്നു. എന്നാല്‍ രാവിലെ മുതല്‍ മഴയില്ല. രാവിലെ മേഘാവൃതമായ ആകാശമായിരുന്നെങ്കിലും സെമിക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഒടുവിലായി പുറത്തുവരുന്നത്. ഇന്ന് ഉച്ചതിരിഞ്ഞും വൈകിട്ടും അഡ്‌ലെയ്‌ഡില്‍ മഴയ്ക്ക് സാധ്യതയില്ല എന്നാണ് കാലാവസ്ഥാ പ്രവചനം. ഇതോടെ 20 ഓവര്‍ വീതമുള്ള ആവേശ മത്സരം നടക്കുമെന്നാണ് ഏവര്‍ക്കും പ്രതീക്ഷ. 
 
റെക്കോര്‍ഡിടാന്‍ കോലി 

ഇന്ന് 42 റൺസ് കൂടി നേടിയാൽ രാജ്യാന്തര ട്വന്‍റി 20യിൽ 4000 റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം വിരാട് കോലിക്ക് സ്വന്തമാവും. 114 കളിയിൽ കോലി 3958 റൺസെടുത്തിട്ടുണ്ട്. 3826 റൺസെടുത്ത ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മയാണ് രണ്ടാംസ്ഥാനത്ത്. രാജ്യാന്തര ടി20യില്‍ 106 ഇന്നിംഗ്‌സുകളില്‍ 52.77 ശരാശരിയിലും 138.15 സ്ട്രൈക്ക് റേറ്റിലുമാണ് ഇത്രയും റണ്‍സ് കോലി സ്വന്തമാക്കിയത്. ഒരു സെഞ്ചുറിയും 36 അര്‍ധസെഞ്ചുറികളും കോലിയുടെ പക്കലുണ്ട്. ഈ ലോകകപ്പില്‍ അഞ്ച് മത്സരങ്ങളില്‍ 123.00 ശരാശരിയിലും 138.98 സ്ട്രൈക്ക് റേറ്റിലും 246 റണ്‍സ് കോലി ഇതിനകം നേടി. 

'ഇംഗ്ലണ്ട് ഇന്ന് ടീം ഇന്ത്യയെ പൊട്ടിക്കും, കപ്പ് പാകിസ്ഥാന്‍ കൊണ്ടുപോകും'; അവകാശവാദവുമായി അക്‌തര്‍

click me!