ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് ടോസ്, പ്ലേയിംഗ് ഇലവന്‍ അറിയാം

Published : Oct 27, 2022, 12:33 PM ISTUpdated : Oct 27, 2022, 12:47 PM IST
ടി20 ലോകകപ്പ്: നെതര്‍ലന്‍ഡ്സിനെതിരെ ഇന്ത്യക്ക് ടോസ്, പ്ലേയിംഗ് ഇലവന്‍ അറിയാം

Synopsis

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തും അന്തിമ ഇളവനില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ടീം മാനേജ്മെന്‍റ് തയാറായില്ല.

സിഡ്നി: ടി20 ലോകകപ്പില്‍ സൂപ്പര്‍ 12വിലെ രണ്ടാം പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനെതിരെ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെര‍ഞ്ഞെടുത്തു. മഴ മൂലം ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം വൈകിയതിനാല്‍ ഇതേ ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് മത്സരത്തിന്‍റെ ടോസ് വൈകിയിരുന്നു.

പാക്കിസ്ഥാനെതിരെ ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇടം കൈയന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിന് പകരം ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും ഹാര്‍ദ്ദിക് പാണ്ഡ്യക്ക് പകരം ദീപക് ഹൂഡയും ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തും അന്തിമ ഇളവനില്‍ ഇടം നേടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ആദ്യ മത്സരം ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ ടീം മാനേജ്മെന്‍റ് തയാറായില്ല. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് നെതര്‍ലന്‍ഡ്സും ഇറങ്ങുന്നത്. ടി20 ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യയും നെതര്‍ലന്‍ഡ്സും നേര്‍ക്കുനേര്‍ പോരാട്ടം വരുന്നത്.

99 ശതമാനം ജയിച്ച കളി തോല്‍ക്കാന്‍ കാരണം ബാബറിന്‍റെ ആ രണ്ട് മണ്ടത്തരങ്ങളെന്ന് മുന്‍ പാക് പേസര്‍

ഇതേ ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 200ന് മുകളില്‍ സ്കോര്‍ അടിച്ചിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശിനാകട്ടെ 100 കടക്കാനെ കഴിഞ്ഞുള്ളു. ബംഗ്ലാദേശിനെതിരെ ആദ്യ മത്സരം തോറ്റാണ് നെതര്‍ലന്‍ഡ്സ് രണ്ടാം പോരാട്ടത്തിനിറങ്ങുന്നതെങ്കില്‍ പാക്കിസ്ഥാനെതിരെ അവസാന പന്തില്‍ നേടിയ ആവേശജയത്തിന്‍റെ കരുത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഒന്നാം സ്ഥാനത്തേക്ക് ഉയരാനാവും. രണ്ട് കളികളില്‍ മൂന്ന് പോയന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് നിലവില്‍ ഗ്രൂപ്പില്‍ ഒന്നാമത്.

നെതര്‍ലന്‍ഡ്സ് പ്ലേയിംഗ് ഇലവന്‍: Vikramjit Singh, Max ODowd, Bas de Leede, Colin Ackermann, Tom Cooper, Scott Edwards(w/c), Tim Pringle, Logan van Beek, Shariz Ahmad, Fred Klaassen, Paul van Meekeren.

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Ravichandran Ashwin, Bhuvneshwar Kumar, Mohammed Shami, Arshdeep Singh.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല