Latest Videos

റണ്‍റേറ്റില്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ഇന്ത്യക്ക് മുന്നില്‍, സിംബാബ്‌വെക്കെതിരായ മത്സരം നിര്‍ണായകം

By Gopala krishnanFirst Published Nov 4, 2022, 10:37 AM IST
Highlights

അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് നെതര്‍ലന്‍ഡ്സ് ആണ് എതിരാളികള്‍ എന്നതിനാല്‍ സെമി ഉറപ്പാണെന്ന് പറയാമെങ്കിലും ഓസ്ട്രേലിയയിലെ പ്രവചനാതീതമായ കാലാവസ്ഥ അവരുടെ കാര്യത്തിലും ഉറപ്പൊന്നും നല്‍കുന്നില്ല. നെതര്‍ലന്‍ഡ്സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് പരമാവധി ആറ് പോയന്‍റേ നേടാനാവു.

മെല്‍ബണ്‍: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ സെമി ഉറപ്പിച്ചു എന്ന് പറയാവുന്ന ഒരൊറ്റ ടീമും ഇല്ല. ഗ്രൂപ്പ് ഒന്നില്‍ ന്യൂസിലന്‍ഡിനും ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും തുല്യസാധ്യതയുള്ളപ്പോള്‍ ഗ്രൂപ്പ് രണ്ടില്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കുമൊപ്പം പാക്കിസ്ഥാനും ബംഗ്ലാദേശിനും സാധ്യതകള്‍ അവശേഷിക്കുന്നു.

അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് നെതര്‍ലന്‍ഡ്സ് ആണ് എതിരാളികള്‍ എന്നതിനാല്‍ സെമി ഉറപ്പാണെന്ന് പറയാമെങ്കിലും ഓസ്ട്രേലിയയിലെ പ്രവചനാതീതമായ കാലാവസ്ഥ അവരുടെ കാര്യത്തിലും ഉറപ്പൊന്നും നല്‍കുന്നില്ല. നെതര്‍ലന്‍ഡ്സിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചാല്‍ ദക്ഷിണാഫ്രിക്കക്ക് പരമാവധി ആറ് പോയന്‍റേ നേടാനാവു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ പാക്കിസ്ഥാനും ആറ് പോയന്‍റാവും. ഈ അവസരത്തില്‍ നെറ്റ് റണ്‍ റേറ്റാവും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. നിലവില്‍ പാക്കിസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റ് ദക്ഷിണാഫ്രിക്കക്കുണ്ട്. പാക്കിസ്ഥാന് +1.117 റണ്‍ റേറ്റുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് +1.441 നെറ്റ് റണ്‍ റേറ്റുണ്ട്.

കോലിയുടെ 'ഫേക്ക് ഫീൽഡിങ്' വെറുതെ വിടില്ല; പരാതി നൽകാന്‍ ബം​ഗ്ലാദേശ്

ഇന്ത്യക്ക് തോല്‍ക്കാതിരുന്നാല്‍ മതി പക്ഷെ...

അവസാന മത്സരത്തില്‍ ഇന്ത്യ സിംബാബ്‌വെയെ നേരിടുമ്പോള്‍ പാക്കിസ്ഥാന് ബംഗ്ലാദേശ് ആണ് എതിരാളികള്‍. അവസാന മത്സരം ജയിച്ചാല്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യക്ക് അനായാസം സെമിയിലെത്താം. അവസാന മത്സരം മഴയില്‍ ഒലിച്ചുപോയാലും ഇന്ത്യക്ക് സെമി ഉറപ്പ്. എന്നാല്‍ പാക്കിസ്ഥാനെ അട്ടിമറിച്ച ബംഗ്ലാദേശിനെ വിറപ്പിച്ച സിംബാബ്‌വെ ഇന്ത്യക്കെതിരെ അട്ടിമറി ആവര്‍ത്തിച്ചാല്‍ പിന്നെ കണക്കിലെ കളികളും നെറ്റ് റണ്‍റേറ്റുമാവും സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. നെറ്റ് റണ്‍ റേറ്റില്‍ ഇന്ത്യ നിലവില്‍ പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കക്കും പിന്നാലാണ്.+0.730 ആണ് ഇന്ത്യയുടെ നെറ്റ് റണ്‍ റേറ്റ്.

ട്വന്‍റി 20 ലോകകപ്പ്: കണക്കിലെ കളിയില്‍ ഇന്ത്യക്ക് നിർണായകമായി സിംബാബ്‍വെ പരീക്ഷ; ടീം മെല്‍ബണില്‍

അവസാന മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുകയും പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും ജയിക്കുകയും ചെയ്താല്‍ മാത്രമെ നെറ്റ് റണ്‍ റേറ്റ് ഇന്ത്യക്ക് വെല്ലുവിളിയാകു. സെമി പ്രതീക്ഷ അവസാനിച്ച സിംബാബ്‌വെക്കും നെതര്‍ലന്‍ഡ്സിനും ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാല്‍ അവസാന മത്സരങ്ങളില്‍ തീ പാറും പോരാട്ടം പ്രതീക്ഷിക്കാം. ഞായറാഴ്ച രാവിലെ ബംഗ്ലാദേശ്-പാക്കിസ്ഥാന്‍ മത്സരം കഴിഞ്ഞ ശേഷമാണ് ഇന്ത്യ-സിംബാബ്‌‌വെ പോരാട്ടമെന്നതും ഇന്ത്യക്ക് ഗുണകരമാണ്.

click me!