ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ കൂട്ടിയിടിച്ച് യാന്‍സനും റബാഡയും; ഞെട്ടിത്തരിച്ച് ആരാധകർ

Published : Jun 24, 2024, 01:54 PM ISTUpdated : Jun 24, 2024, 02:30 PM IST
ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ബൗണ്ടറി ലൈനില്‍ കൂട്ടിയിടിച്ച് യാന്‍സനും റബാഡയും; ഞെട്ടിത്തരിച്ച് ആരാധകർ

Synopsis

പന്ത് പറന്നു പിടിക്കാന്‍ ശ്രമിച്ച യാന്‍സന്‍ വായുവില്‍ നില്‍ക്കുമ്പോഴാണ് ഓടിയേത്തിയ റബാഡയുമായി കൂട്ടിയിടിച്ചത്.

ആന്‍റിഗ്വ: ടി20 ലോകകപ്പില്‍ ഇന്ന് നടന്ന ദക്ഷിണാഫ്രിക്ക-വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ 8 പോരാട്ടത്തില്‍ ആവേശ ജയവുമായി ദക്ഷിണാഫ്രിക്ക സെമി ഉറപ്പിച്ചപ്പോള്‍ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയയത് പേസര്‍മാരായ മാര്‍ക്കോ യാന്‍സനും കാഗിസോ റബാഡയുമായിരുന്നു. ജയിക്കാന്‍ ഏഴ് പന്തില്‍ ഒമ്പത് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ പതിനാറാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്തിയ റബാഡയും പതിനേഴാം ഓവറിലെ ആദ്യ പന്ത് സിക്സിന് പറത്തി യാന്‍സനും ചേര്‍ന്നാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ദക്ഷിണാഫ്രിക്കയുടെ സെമി ടിക്കറ്റ് ഉറപ്പിച്ചത്.

ബൗളിംഗില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ബാറ്റിംഗിലും ഫീല്‍ഡിലും ഇരുവരും മികവ് കാട്ടി. മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്സിലെ എട്ടാം ഓവറില്‍ കെയ്ല്‍ മയേഴ്സ്  അടിച്ച പന്ത് ബൗണ്ടറി ലൈനില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഇരുവരും കൂട്ടിയിടിച്ച് ബൗണ്ടറിക്ക് പുറത്തേക്ക് വീണത് ആരാധകരെ ആശങ്കയിലാഴ്ത്തി. ലോംഗ് ഓണില്‍ നില്‍ക്കുകയായിരുന്ന റബാഡയും ലോംഗ് ഓഫില്‍ നില്‍ക്കുകയായിരുന്ന യാന്‍സനും ക്യാച്ചെടുക്കാനായി ഒരേസമയം ഓടിയെത്തി.

ടി20 ലോകകപ്പ്: ഓസ്ട്രേലിയയുടെ ചങ്കിടിപ്പേറ്റി സെന്‍റ് ലൂസിയയിലെ കാലവസ്ഥാ റിപ്പോർട്ട്; ഇന്ത്യക്ക് സന്തോഷവാർത്ത

പന്ത് പറന്നു പിടിക്കാന്‍ ശ്രമിച്ച യാന്‍സന്‍ വായുവില്‍ നില്‍ക്കുമ്പോഴാണ് ഓടിയേത്തിയ റബാഡയുമായി കൂട്ടിയിടിച്ചത്. പരസ്പരം കൂട്ടിയിടിച്ചതോടെ യാന്‍സന്‍റെ കൈകള്‍ക്കിടയിലൂടെ പന്ത് ബൗണ്ടറി കടന്ന് സിക്സായി. ഇരുവരും കൂട്ടിയിടിച്ച് വീഴുന്നത് കണ്ട് ആരാധകര്‍ ഞെട്ടിയെങ്കിലും പ്രാഥമിക ചികിത്സ തേടിയശേഷം വീണ്ടും ഗ്രൗണ്ടിലിറങ്ങിയത് ദക്ഷിണഫ്രിക്കക്ക് ആശ്വാസമായി.

ആവേശം അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറില്‍ മൂന്ന് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ ഇടക്ക് പെയ്ത മഴമൂലം ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 17 ഓവറില്‍ 123 റണ്‍സായി പുനര്‍ നിര്‍ണയിച്ചു. 110-7 എന്ന സ്കോറില്‍ ദക്ഷിണാഫ്രിക്ക തോല്‍വി മുന്നില്‍ കണ്ടങ്കിലും 14 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്ന മാര്‍ക്കോ യാന്‍സനും മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി പുറത്താകാതെ നിന്ന കാഗിസോ റബാഡയും ചേര്‍ന്ന് അവര്‍ക്ക് വിജയം സമ്മാനിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
click me!

Recommended Stories

കൂച്ച് ബെഹാർ ട്രോഫിയിൽ ജാ‍ർഖണ്ഡിനെതിരെ വിജയത്തിലേക്ക് ബാറ്റുവീശി കേരളം, ലക്ഷ്യം 187 റണ്‍സ്
വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'