
പെര്‍ത്ത്: ഓസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരായ ടി20 പരമ്പരകളില്‍ നിരാശപ്പെടുത്തിയ ഹര്‍ഷല്‍ പട്ടേല്‍ ടി20 ലോകകപ്പിന് മുന്നോടിയായി വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ കളിച്ച സന്നാഹ മത്സരത്തിലും നിറം മങ്ങി. കളി ഇന്ത്യ 13 റണ്‍സിന് ജയിച്ചെങ്കിലും ഹര്‍ഷല്‍ നാലോവറില്‍ ഒരു വിക്കറ്റെടുത്തങ്കിലും 49 റണ്‍സ് വഴങ്ങി. സഹ പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 26 റണ്‍സിന് രണ്ട് വിക്കറ്റും അര്‍ഷ്ദീപ് സിംഗ് മൂന്നോവറില്‍ ഒരു മെയ്ഡിന്‍ അടക്കം ആറ് റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുമെടുത്തപ്പോള്‍ ഹര്‍ഷല്‍ മാത്രമാണ് തല്ലുവാങ്ങിയത്.
പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലാണ് ഹര്‍ഷല്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളിലും ദക്ഷിണാഫ്രിക്കക്കെതിരെ മൂന്ന് മത്സരങ്ങളിലും ഹര്‍ഷല്‍ കളിച്ചു. തിരിച്ചുവരവിനുശേഷം ഹര്‍ഷല്‍ ഇതുവരെ എറിഞ്ഞത് 16 ഓവര്‍. ഇതില്‍ വഴങ്ങിയത് 170 റണ്‍സ്. വീഴ്ത്തിയത് മൂന്ന് വിക്കറ്റ്, ഇക്കോണമിയാകട്ടെ 10.62.
ദക്ഷിണാഫ്രിക്കക്കെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ; മൂന്നാം ഏകദിനം നാളെ; സാധ്യതാ ടീം
ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറാണ് ഹര്‍ഷല്‍ പട്ടേലെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം കളിച്ച മത്സരങ്ങളില്‍ 650 റണ്‍സാണ് ഹര്‍ഷല്‍ വഴങ്ങിയത്. ഈവര്‍ഷം കളിച്ച എല്ലാ മത്സരങ്ങളിലെയും കണക്കെടുത്താല്‍ 9.39 ആണ് ഹര്‍ഷലിന്‍റെ ഇക്കോണമി. ടി20 ക്രിക്കറ്റിലെ ടോപ് 30 ബൗളര്‍മാരില്‍ ഏറ്റവും മോശം ഇക്കോണമിയുള്ള ബൗളറും ഹര്‍ഷലാണ്.
ഹര്‍ഷലിനെക്കാള്‍ മികച്ച ബാറ്റര്‍ കൂടിയായ ദീപക് ചാഹര്‍ പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയശേഷം എറിഞ്ഞത് എട്ടോവര്‍. വീഴ്ത്തിയത് രണ്ട് വിക്കറ്റെങ്കിലും ആറ് ഇക്കോണമിയില്‍ വെറും 48 റണ്‍സ് മാത്രമാണ് വഴങ്ങിയത്. എന്നിട്ടും ദീപക് ചാഹറിന് പകരം ഹര്‍ഷല്‍ പട്ടേലിനെ ലോകകപ്പിനുള്ള 15 അംഗ ടീമിലെടുത്തതിനെതിരെ ഇപ്പോഴെ ചോദ്യങ്ങളുയര്‍ന്നു കഴിഞ്ഞു.
സന്നാഹ മത്സരത്തില്‍ പോലും നിറം മങ്ങിയ ഹര്‍ഷലിനെതിരെ സമൂഹമാധ്യമങ്ങളിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഹര്‍ഷലാണ് ഇന്ത്യയുടെ ലോകകപ്പ് ടീമിലെ ദുര്‍ബല കണ്ണിയെന്ന് ആരാധകര്‍ പറയുന്നു. ഹര്‍ഷല്‍ പട്ടേല്‍ ശരാശരി ബൗളര്‍ മാത്രമാണെന്നും ഐപിഎല്ലില്‍ മാത്രമെ തിളങ്ങാനാവൂ എന്നും ആരാധകര്‍ പ്രതികരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!