ന്യൂസിലന്‍ഡിനെതിരെ ഹാട്രിക്ക്, തകര്‍പ്പന്‍ റെക്കോര്‍ഡുമായി അയര്‍ലന്‍ഡ് താരം ജോഷ്വ ലിറ്റില്‍

Published : Nov 04, 2022, 12:09 PM ISTUpdated : Nov 04, 2022, 12:18 PM IST
ന്യൂസിലന്‍ഡിനെതിരെ ഹാട്രിക്ക്, തകര്‍പ്പന്‍ റെക്കോര്‍ഡുമായി അയര്‍ലന്‍ഡ് താരം ജോഷ്വ ലിറ്റില്‍

Synopsis

ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന്‍റെ പത്തൊമ്പതാം ഓവറിലായിരുന്നു ജോഷ്വയുടെ ഹാട്രിക്ക് നേട്ടം. ആദ്യം തകര്‍ത്തടിച്ച കെയ്ന്‍ വില്യംസണെ ഡെലാനിയുടെ കൈകളിലെത്തിച്ച ജോഷ്വ ജിമ്മി നീഷാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ മിച്ചല്‍ സാന്‍റ്നറെക്കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജോഷ്വ ചരിത്രനേട്ടം സ്വന്തമാക്കിയത്.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഹാട്രിക്ക് എറിഞ്ഞിട്ട് റെക്കോര്‍ഡ് നേട്ടവുമായി അയര്‍ലന്‍ഡ് പേസര്‍ ജോഷ്വ ലിറ്റില്‍. ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന രണ്ടാമത്തെ മാത്രം ഐറിഷ് ബൗളറാണ് ജോഷ്വ. കഴിഞ്ഞവര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ കര്‍ട്ടിസ് കാംഫര്‍ അയര്‍ലന്‍ഡിനായി ഹാട്രിക് വീഴ്ത്തിയിരുന്നു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നെറ്റ് ബൗളറായിരുന്നു ജോഷ്വ ലിറ്റില്‍.

ന്യൂസിലന്‍ഡിനെതിരായ സൂപ്പര്‍ 12 പോരാട്ടത്തിന്‍റെ പത്തൊമ്പതാം ഓവറിലായിരുന്നു ജോഷ്വയുടെ ഹാട്രിക്ക് നേട്ടം. ആദ്യം തകര്‍ത്തടിച്ച കെയ്ന്‍ വില്യംസണെ ഡെലാനിയുടെ കൈകളിലെത്തിച്ച ജോഷ്വ, തൊട്ടടുത്ത പന്തില്‍ ജിമ്മി നീഷാമിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത പന്തില്‍ മിച്ചല്‍ സാന്‍റ്നറെക്കൂടി വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ജോഷ്വ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഇതോടെ 19ാ-ം ഓവറില്‍ മൂന്ന് റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്.

'വിരാട് കോലി നടത്തിയത് 100 ശതമാനവും ഫേക്ക് ഫീല്‍ഡിംഗ്'; വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം

ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടുന്ന ആറാമത്തെ മാത്രം ബൗളറാണ് ജോഷ്വ ലിറ്റില്‍. 2007ല്‍ ബംഗ്ലാദേശിനെതിരെ ഓസ്ട്രേലിയയുടെ ബ്രെറ്റ് ലീ, 2021ല്‍ നെതര്‍ലന്‍ഡ്സിനെതിരെ അയര്‍ലന്‍ഡിന്‍റെ കര്‍ട്ടിസ് കാംഫര്‍, 2021ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, 2021ല്‍ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ, ഈ ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന്‍ എന്നിവരാണ് ടി20 ലോകകപ്പില്‍ ഹാട്രിക്ക് നേടിയ മറ്റ് ബൗളര്‍മാര്‍.

ഹാട്രിക്കിനൊപ്പം മറ്റൊരു നേട്ടം കൂടി ഇന്ന് ജോഷ്വ ലിറ്റില്‍ സ്വന്തമാക്കി. ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ബൗളറെന്ന നേട്ടമാണ് ജോഷ്വ ലിറ്റില്‍ ഇന്ന് സ്വന്തമാക്കിയത്. ഈ വര്‍ഷം 39 വിക്കറ്റുകളാണ് ജോഷ്വ എറിഞ്ഞിട്ടത്. 38 വിക്കറ്റെടുത്ത സന്ദീപ് ലാമിച്ചാനെ, 36 വിക്കറ്റ് വീതമെടുത്ത വാനിന്ദു ഹസരങ്ക, ടബ്രൈസ് ഷംസി, 35 വിക്കറ്റ് വീതമെടുത്ത ദിനേശ് നക്രാനി, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് ജോഷ്വ ലിറ്റില്‍ പിന്നിലാക്കിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

'ടീമില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വേണ്ട', സഞ്ജുവിനെ പിന്തുണക്കാനുള്ള കാരണം, ജയ് ഷായുടെ പിന്തുണ, എല്ലാം തുറന്നു പറഞ്ഞ് ഗംഭീര്‍
ലോകകപ്പ് ട്രോഫിയുമായി ഹനുമാന്‍ക്ഷേത്ര ദർശനം; കീർത്തി ആസാദിന് മറുപടിയുമായി ഗൗതം ഗംഭീര്‍